“ലിറ്റിൽ ഇന്ത്യ ബഹ്‌റൈൻ”; ബാബ് അൽ ബഹ്‌റൈനിൽ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫുഡ് കൌണ്ടർ പ്രവർത്തനമാരംഭിച്ചു

മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി ബഹ്‌റൈൻ സാംസ്കാരിക പുരാവസ്തു അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ലിറ്റിൽ ഇന്ത്യ ബഹ്‌റൈൻ” ബാബ് അൽ ബഹറിനിൽ വച്ച് ഒക്ടോബർ 12 ആം തീയതി ഔപചാരിക ഉദ്ഘാടനം നടന്നു. ഒക്ടോബർ 12 മുതൽ 19 ഒക്ടോബർ വരെ ഒരാഴ്ച നീളുന്ന പരിപാടിയിൽ ബഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗം പ്രസിഡന്റ് ജയാ രവികുമാറും ജനറൽ സെക്രട്ടറി അർച്ചന വിഭീഷിൻറെയും നേതൃത്വത്തിൽ ഫുഡ് കൌണ്ടർ പ്രവർത്തിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു . വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് ഫുഡ് കൌണ്ടർ പ്രവർത്തിക്കുക. നിരവധി ആളുകളാണ് ഫുഡ് കൌണ്ടർ സന്ദർശിക്കുന്നതെന്നു സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ,സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ,സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എന്നിവർ അറിയിച്ചു .

സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ,സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ,സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് ,വനിതാവേദി കമ്മറ്റി അംഗങ്ങൾ , നോർക്ക ഹെല്പ് ഡെസ്ക് കൺവീനർ രാജേഷ് ചേരാവള്ളി , മറ്റു സമാജം അംഗങ്ങൾ തുടങ്ങിയവർ ബി കെ എസ് വനിതാവേദിയുടെ ഫുഡ് കൌണ്ടർ സന്ദർശിച്ചു.കൂടുതൽ വിവരങ്ങൾക്ക് ശ്രീമതി ജയാ രവികുമാർ 36782497 ശ്രീമതി അർച്ചന വിഭീഷ് 33018310 എന്നിവരെ വിളിക്കാവുന്നതാണ്.