ആലപ്പുഴ പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പിനുള്ള സംഘടക സമിതി രൂപീകരിച്ചു

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷനും അൽ ഹിലാൽ ഹോസ്പിറ്റലും ചേർന്നു സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിനുള്ള സംഘാടക സമിതിക്കു രൂപം നൽകി. നവംബർ 5 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ ആരംഭിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്‌ ഒട്ടേറെ പരിശോധനകൾ സൗജന്യമായി നടത്തുന്നതിന് ആശുപത്രി അധികൃതർ ഏർപ്പാട് ചെയ്തിട്ടുണ്ട്.

ബ്ലഡ്‌ ഷുഗർ, ബ്ലഡ്‌ പ്രഷർ, പൂർണമായ കോളെസ്ട്രോൾ, ക്രിയാറ്റിൻ, SGPT(ലിവർ ടെസ്റ്റ്‌), എന്നീ പരിശോധനകൾക്ക് പുറമെ ഒരു തവണ സൗജന്യമായി ഡോക്ടറുടെ പരിശോധയും ലഭ്യമാകും.മെഡിക്കൽ ക്യാമ്പിന്റെ രജിസ്ട്രേഷൻ ചുമതല ജോർജ് അമ്പലപ്പുഴ,അനീഷ് മാളികമുക്ക്,ജയലാൽ ചിങ്ങോലി, രാജേഷ് മാവേലിക്കര,ലാലു മുതുകുളം എന്നിവർ നിർവഹിക്കും.

ക്യാമ്പിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ആളുകളുടെയും വിവരശേഖരണ ചുമതല ശരത് ബുധനുർ , അനൂപ്‌.എ. പിള്ള, ശ്രീജിത് ആലപ്പുഴ എന്നിവർക്കായിരിക്കും. ക്യാമ്പ് അംഗങ്ങൾക്കുള്ള ട്രാൻസ്‌പോർടെഷൻ സൗകര്യങ്ങൾ ശ്യാം പുരക്കൽ, അജ്മൽ കായംകുളം, ശ്രീകുമാർ.കെ. പി മാവേലിക്കര, രാജീവ്‌ രഘു എന്നിവർ ഏർപ്പാട് ചെയ്യും. ക്യാമ്പിന്റെ പൂർണ്ണമായ സംഘാടന ചുമതല രാജേഷ് മാവേലിക്കര, ജയലാൽ ചിങ്ങോലി, അനിൽ കായംകുളം, ലാലു മുതുകുളം,ശ്യാം പുരക്കൽ, അജ്മൽ കായംകുളം, പ്രദീപ് നായർ നെടുമുടി , രാജീവ്‌ രഘു, ശ്രീകുമാർ കെ.പി .മാവേലിക്കര , അജിത് കുമാർ ഏടത്വ , ജയൻദേവരാജൻ, ശ്രീകുമാർ കെ. പി എന്നിവർ നിർവഹിക്കുന്നതാണ്.

ക്യാമ്പിൽ പങ്കെടുക്കുന്ന മുഴുവൻപേർക്കും അൽ ഹിലാൽ ആശുപത്രിയുടെ മുഴുവൻ ശാഖകളിലും ഉപയോഗിക്കാവുന്ന 50% വരെ ഡിസ്‌കൗണ്ട് ലഭിക്കുന്ന അൽ ഹിലാൽ പ്രിവിലേജ് കാർഡും ലഭിക്കും.ആലപ്പുഴ പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് ബഹറിനിലെ മുഴുവൻ പ്രവാസികളും പ്രയോജനപ്പെടുത്തണം എന്ന് യോഗം അഭ്യർത്ഥിച്ചു.
അസോസിയേഷൻ പ്രസിഡന്റ്‌ ബംഗ്ലാവിൽ ഷെറീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര റിപ്പോര്ട്ട് അവതരിപ്പിച്ചു.

ലാലു മുതുകുളം, അജ്മൽ കായംകുളം, രാജീവ്‌ രഘു, ജയലാൽചിങ്ങോലി,ശ്രീകുമാർ.കെ. പി മാവേലിക്കര ,അനിൽ കായംകുളം, ഉണ്ണികൃഷ്ണപിള്ള ഹരിപ്പാട് , ശ്യാം പുരക്കൽ,ജോഷി മാവേലിക്കര, എന്നിവർ പ്രസംഗിച്ചു. അനീഷ്‌ മാളികമുക്ക് സ്വാഗതംശംസിച്ച യോഗത്തിന് ശ്രീജിത്ത്‌ ആലപ്പുഴ കൃതജ്ഞത രേഖപ്പെടുത്തി.

2021 നവംബർ 3 വരെ സൗജന്യ മെഡിക്കൽ ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്യുവാൻ 39079337,37233440,36216733 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.