ടി.കെ. അബ്ദുല്ലയുടെ നിര്യാണത്തിൽ അനുശോചിച്ചു

മനാമ: ചിന്തകന്‍, വാഗ്മി, എഴുത്തുകാരൻ എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ടി.കെ അബ്ദുല്ലയുടെ നിര്യാണത്തിൽ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ അനുശോചനം ലേഖപ്പെടുത്തി. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗവും ഇസ്ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്ററുമായിരുന്നു. എഴുത്തിൻറയും കാലിക ചിന്തയുടെയും വഴിയിൽ തൻറേതായ സരണി വെട്ടിത്തെളിയിക്കാനും അദ്ദേഹത്തിന് സാധിച്ചതായി അനുശോചനക്കുറിപ്പിൽ വിലയിരുത്തി. അല്ലാമാ ഇഖ്ബാലിൻറ ദാർശനിക ചിന്താ പരിസരങ്ങളെ വായിക്കുകയും എഴുതുകയും പ്രസരിപ്പിക്കുകയും ചെയ്യുന്നതിൽ വിജയിക്കാനും അദ്ദേഹത്തിന് സാധിച്ചു. ശനി രാത്രി 8.00 മണിക്ക് ഫ്രൻറ്സ് ആസ്ഥാനത്ത് മയ്യിത്ത് നമസ്കാരവും അനുശോചന യോഗവും ചേരുമെന്ന് ആക്ടിങ് ജന.സെക്രട്ടറി അബ്ബാസ് മലയിൽ അറിയിച്ചു.