ബഹ്‌റൈൻ നിറക്കൂട്ട് ചരുംമ്മുട് പ്രവാസി കൂട്ടായ്മ മൂന്നാമത് രക്തദാന ക്യാമ്പ് നടത്തി

മനാമ: ബഹ്‌റൈൻ നിറക്കൂട്ട് ചരുംമ്മുട് പ്രവാസി കൂട്ടായ്മയുടെ മൂന്നാമത് രക്തദാനക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടത്തപ്പെട്ടു. രക്തദാനക്യാമ്പിൽ അൻപതില്പരം ആളുകൾ പങ്കെടുത്തു. സന്നദ്ധ രക്തദാനത്തിൽ പങ്കാളികളാകാൻ പ്രചോദനം നൽകുവാനും, അതിന്റെ ഭാഗവാക്കാകുവാൻ സ്വമേധയാ കടന്നുവരുന്നതിന് പ്രേരണ നൽകുന്നതിനും പ്രാധാന്യം നല്കിനടത്തിയ ക്യാമ്പിന് പ്രസിഡന്റ് അശോകൻ താമരക്കുളം, സെക്രട്ടറി ബോണി മുളപ്പാംപള്ളിൽ, ട്രഷറർ സാമുവേൽ മാത്യു, കോർഡിനേറ്റർമാരായ സന്തോഷ് വർഗീസ്, പ്രവീൺ കുമാർ, ലിബിൻ സാമുവേൽ, ഉപദേശക സമിതി അംഗങ്ങളായ സിബിൻ സലിം, ഗിരീഷ് കുമാർ, ജിനു ജി എന്നിവർ നേതൃത്വം നൽകി.