അഭിവന്ദ്യ കൂറിലോസ്‌ മെത്രാപ്പോലീത്തായിക്ക്‌ കെ.സി.ഇ.സി. സ്വീകരണം നൽകി

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ബോബെ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പോലീത്തായിക്ക്‌ സ്വീകരണം കെ. സി. ഇ. സി. നൽകുന്നു. ഭാരവാഹികള്‍ സമീപം.

മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേത്യത്വത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ബോബെ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പോലീത്തായിക്ക്‌ സ്വീകരണം നൽകി. പുനർ നിർമ്മിച്ച ബഹറൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിന്റെ വിശുദ്ധ കൂദാശായ്ക്കും ദേവാലയത്തിന്റെ അറുപത്തിമൂന്നാമത്‌ പെരുന്നാൾ ശുശ്രൂഷകൾക്കും മുഖ്യ കാർമ്മികത്വം വഹിക്കുവാൻ എത്തിയതായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്ത. കെ. സി. ഇ. സി. പ്രസിഡണ്ട്‌ റവ. ദിലീപ്‌ ഡേവിസണ്‍ മാര്‍ക്ക് ന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്വീകരണ യോഗത്തിന്‌ റവ. ഫാദർ ബിജു ഫീലിപ്പോസ്‌ കാട്ടുമറ്റത്തിൽ സ്വാഗതം അറിയിച്ചു. റവ. ഡേവിഡ് വി. ടൈറ്റസ്, റവ. വി. പി. ജോൺ, റവ. ഫാദർ നോബിന്‍ തോമസ്, റവ. ഷാബു ലോറന്‍സ്, ജനറൽ സെക്രട്ടറി ഷിനു സ്റ്റീഫൻ, ട്രഷറാർ റിജൊ ജോണി എന്നിവർ ആശംസകൾ അർപ്പിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ മറുപടി പ്രസംഗത്തിൽ ഒരു മിസ്ലീം രാജ്യത്ത്‌ മറ്റ്‌ എല്ലാ മതസ്ഥർക്കും ഒരുപൊലെ ആരാധിക്കുവാനുള്ള അവസരം നൽകുന്ന ബഹറൈൻ രാജകുടുംബത്തിനോടുള്ള നന്ദി അദ്ദേഹം അറിയിച്ചു. വിവിത ക്രൈസ്തവ സഭകൾ ഒത്തൊരുമയോടുകൂടി പ്രവർത്തിക്കുന്നതിലുള്ള സന്തോഷവും രേഖപ്പെടുത്തി. ബേസിൽ ബാബു യോഗത്തിന്‌ നന്ദിയും അറിയിച്ചു.