ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബാൾ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബാൾ ക്ലബ്‌ ആയ ISF fc യുടെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. ജുഫൈർ മനാമ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട് , ജനറൽ സെക്രട്ടറി വി കെ മുഹമ്മദലി, സ്പോര്‍ട്സ് സെക്രട്ടറി റഷീദ് സയദ് എന്നിവർ ടീം ക്യാപ്റ്റൻ അരുണിനു ജേഴ്‌സി കൈമാറി
ഉൽഘാടനം കർമം നിർവഹിച്ചു. സ്പോർട്സ് കൺവീനർ മുസ്തഫ ടോപ്പ്മാൻ, ലത്തീഫ്. ആര്‍. വി, ടീം മാനേജർ നിയാസ്, ക്ലബ്ബ് കൺട്രോളർ ഹംസ വല്ലപ്പുഴ എന്നിവരും പങ്കുചേർന്നു.