മനാമ: സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ രോഗ ബാധിതയായ കണ്ണൂർ സ്വദേശിനി ഇനാറ മോൾക്ക് മുഹറഖ് മലയാളി സമാജം സമാഹരിച്ച തുക ചാരിറ്റി വി൦ഗ് കൺവീനർ മുജീബ് വെളിയംകോട് ഇനാറ മോൾ ചികിത്സ സഹായ കമ്മറ്റി ബഹ്‌റൈൻ ചെയർമാൻ മജീദ് തണൽനു കൈമാറി. എം.എം.എസ് പ്രസിഡന്റ് അൻവർ നിലമ്പുർ, ട്രെഷറർ അബ്ദുറഹിമാൻ കാസർഗോഡ്, അസി.ട്രെഷറർ ബാബു എം. കെ, ചികിത്സ സഹായ കമ്മറ്റി കൺവീനർ ഹാരിസ് പഴയങ്ങാടി, വൈസ് ചെയർമാൻ നജീബ് കടലായി, ജെ.പി. കെ തിക്കോടി എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഈ സൽ പ്രവർത്തിയിൽ ഭാഗവാക്കായ മുഹറഖ് മലയാളി സമാജം അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും യോഗത്തിൽ നന്ദിയും അറിയിച്ചു.
