‘ലിറ്റിൽ ഇന്ത്യ ബഹ്‌റൈൻ’; ഇന്ത്യൻ അംബാസഡർ കേരളീയ സമാജം വനിതാ വിഭാഗം ഫുഡ് കൌണ്ടർ സന്ദർശിച്ചു

മനാമ: ലിറ്റിൽ ഇന്ത്യ ബഹ്‌റൈൻ ആഘോഷത്തിന്റെ ഭാഗമായി ബാബ് അൽ ബഹ്‌റൈനിൽ ബഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫുഡ് കൌണ്ടർ ഇന്ത്യൻ സ്ഥാനപതി പിയുഷ് ശ്രീവാസ്തവ, വരുൺ ശ്രീവാസ്തവ, എംബസി ഉദ്യാഗസ്ഥനായ റയീസ് തുടങ്ങിയവർ സന്ദർശിച്ചു. ഒക്ടോബർ 12 മുതൽ 19 വരെ ഒരാഴ്ച നീളുന്ന പരിപാടിയിൽ ബഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗം പ്രസിഡന്റ് ജയാ രവികുമാറിൻറെയും ജനറൽ സെക്രട്ടറി അർച്ചന വിഭീഷിൻറെയും നേതൃത്വത്തിലാണ് ഫുഡ് കൌണ്ടർ പ്രവർത്തിക്കുന്നത്. സമാജം വനിതാ വിഭാഗം അംഗങ്ങൾ, ബി കെ എസ് നോർക്ക ഹെല്പ് ഡെസ്ക് കൺവീനർ രാജേഷ് ചേരാവള്ളി തുടങ്ങിയവരും സന്നിഹിതരായിരുന്നു.