മനാമ: ബഹ്റൈനിൽ 42 വർഷം പൂർത്തിയാക്കിയ ഡോ. പി.വി. ചെറിയാനെ കാൻസർ കെയർ ഗ്രൂപ് ആദരിച്ചു. 1979 ഒക്ടോബർ 16ന് ബഹ്റൈനിൽ എത്തിയ അദ്ദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ആക്സിഡൻറ് ആൻഡ് എമർജൻസി വിഭാഗത്തിൽ ഡോക്ടറായാണ് സേവനം ആരംഭിച്ചത്. ദീർഘകാലത്തെ സേവനത്തിനിടയിൽ പാവപ്പെട്ട തൊഴിലാളികൾക്ക് ഉൾപ്പെടെ സഹായം ആവശ്യപ്പെടുന്നവർക്ക് മുന്നിൽ സേവനസന്നദ്ധനായി അദ്ദേഹം എന്നുമുണ്ടായിരുന്നു.
ഇന്ത്യൻ സ്കൂളിൻറെയും സി.സി.ഐ.എയുടെയും െഎ.സി.ആർ.എഫിൻറെയും മുൻ ചെയർമാൻ എന്ന നിലയിൽ ഇന്ത്യൻ സമൂഹത്തിൻറെ ക്ഷേമത്തിന് അദ്ദേഹം ഒട്ടേറെ സംഭാവനകൾ നൽകി.
ബഹ്റൈൻ കേരളീയസമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള മെമെന്റോ സമ്മാനിച്ചു. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ഫ്രാൻസിസ് കൈതാരത്ത്, വർഗീസ് കാരക്കൽ, അബ്രഹാം ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.