ഇനാറാ മോളുടെ ചികിത്സാ സഹായം കൈമാറി

മനാമ: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇനാറാ മോളുടെ ചികിത്സാ സഹായത്തിനായി തലശ്ശേരി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ സ്വരൂപിച്ച സഹായം ചികിത്സാസമിതിക്ക് കൈ മാറി.

സെഗായ റസ്റ്ററന്റില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ ഭാരവാഹികളായ അബ്ദുല്‍ റസാഖ് വിപി, ആലാന്‍ ഉസ്മാന്‍, ഹാഷിം പുല്ലമ്പി, ഫുആദ് കെപി, റഷീദ് മാഹി, റെനീഷ് യൂസുഫ് എന്നിവരും ചികിത്സാ സഹായ സമിതി ഭാരവാഹികളായ മജീദ് തണല്‍, ഹാരിസ് പഴയങ്ങാടി, നജീബ് കടലായി, ഷബീര്‍ മാഹി, ജെപികെ തിക്കോടി എന്നിവരും പങ്കെടുത്തു.