bahrainvartha-official-logo
Search
Close this search box.

പ്രളയക്കെടുതി; പ്രത്യേക പാക്കേജിലൂടെ അർഹരിൽ സഹായമെത്തിക്കാൻ സർക്കാർ സന്നദ്ധമാകണമെന്ന് ബഹ്‌റൈൻ കെഎംസിസി

kmcc

മനാമ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്കവും തീവ്രമായ മഴയും കാരണം ഒരുപാട് ജീവനുകൾ പൊലിഞ്ഞിരിക്കുകയാണ്. പല വീടുകളും വെള്ളത്തിന്നടി യിലാണ്. കഴിഞ്ഞ രണ്ടു പ്രളയങ്ങളെന്ന പോലെ ഇപ്രാവശ്യവും കേരളം വളരെ വേദനാജനകമായ ഒരു സാഹചര്യത്തിലൂടെ നീങ്ങി കൊണ്ടിരിക്കുന്ന അനിതര സാധാരണമായ കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. ഇനിയും പ്രതിസന്ധി രൂക്ഷമാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടയിൽ ഇപ്പോൾ തന്നെ 25 ഇൽ കൂടുതൽ ആളുകളുടെ ജീവനുകൾ നഷ്ടപ്പെട്ടു. പല കുടുംബങ്ങളും വഴിയാധാരമായി.

ഈ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞ കാലങ്ങളിലേതെന്നത് പോലെ ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്നു തോളോട് തോൾ ചേർന്ന് പ്രവർത്തിക്കേണ്ടുന്ന സമയമാണെന്ന് കെഎംസിസി ബഹ്‌റൈൻ വിലയിരുത്തി. പ്രളയ കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു കൊള്ളുന്നതായി കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

മലയോര, തീരദേശ മേഖലകളിലും, ഉരുൾ പൊട്ടാൻ സാധ്യത ഉള്ള സ്ഥലങ്ങളിലും പ്രത്യേകമായി ത്വരിത ഗതിയിൽ ദുരിതാശ്വാസ പ്രവർത്തഞങ്ങളും, മാറ്റി പാർപ്പിക്കുന്നതടക്കമുള്ള സത്വര നടപടികളും സർക്കാർ കൈകൊള്ളണമെന്നും പ്രത്യേക പാക്കേജിലൂടെ ജീവൻ നഷ്ടപെട്ടവരുടെ കുടുംബങ്ങൾക്ക് ധന സഹായം നൽകാനും വീടുകളും തൊഴിൽ മേഖലകളും നഷ്ടപ്പെട്ടവർക്ക് നിർമ്മിച്ചു നൽകാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!