സലഫി സെൻറർ ബഹ്റൈൻ ‘തദ്കിറ’ സംഘടിപ്പിച്ചു

മനാമ: വിശ്വാസ കാര്യങ്ങളിലെന്ന പോലെ അനുഷ്ടാന ആചാര മേഖലകളിലും പ്രവാചക ചാര്യക്കനുസൃതമാക്കി ജീവിതം മുന്നോട്ട് നീക്കുവാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് ഹാരിസുദീൻ പറളി പറഞ്ഞു. സലഫി സെന്റർ സംഘടിപ്പിച്ച തദ്കിറയിൽ “ശഅബാൻ മാസത്തിന്റെ പ്രത്യേകതകൾ” എന്ന വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ദിവസങ്ങൾക്കും മാസങ്ങൾക്കും പ്രവാചകൻ പഠിപ്പിച്ചു തന്ന പ്രത്യേകതകൾ അതെ പോലെ മനസ്സിലാക്കണമെന്നും അതിൽ അതിരു കവിയരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഏത് സമയത്തും ഈ ലോകത്ത് നിന്നും മടങ്ങേടവരാണെന്നും അത് കൊണ്ട് തന്നെ പാരത്രിക മോക്ഷത്തിന് പ്രാധാന്യം നൽകണമെന്നും “മടക്ക യാത്രക്ക് ഒരുങ്ങുക” എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് മൂസ സുല്ലമി പറഞ്ഞു. പ്രസിഡന്റ്‌ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുഞ്ഞമ്മദ് വടകര ആമുഖ ഭാഷണം നടത്തി. സെക്രട്ടറി സലാഹുദീൻ അഹ്മദ് നന്ദി പറഞ്ഞു.