മനാമ: ലോകത്ത് ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച 10 സ്ഥലങ്ങളിൽ ഒന്നാണ് ബഹ്റൈൻ. പുതിയ സർവ്വേ പ്രകാരം ബഹ്റൈനിലേക്ക് വന്നതിനു ശേഷം ജീവിതനിലവാരം മെച്ചപ്പെട്ടതായി 87 ശതമാനം പ്രവാസികളും പറയുന്നു.
ബഹ്‌റൈനിലെ ഉയർന്ന നിലവാരമുള്ള ജീവിതസാഹചര്യങ്ങൾ പ്രവാസികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് ഉണ്ടാക്കിയിട്ടുള്ളത്. എച്ച് സി ബി സി യുടെ 14 -ാമത് വാർഷിക പ്രവാസി പര്യവേക്ഷണ പഠനത്തിൽ ബഹ്റൈൻ ഏഴ് സ്ഥാനങ്ങൾ ഉയർന്ന് ആഗോളതലത്തിൽ 48 വിപണികളിൽ എട്ടാം സ്ഥാനത്തെത്തി.
ബഹുഭൂരിപക്ഷം ജനങ്ങൾക്കും ജീവിതരീതിയും ജോലിയും തമ്മിൽ ഒരു ബാലൻസ് നിലനിർത്താനും മികച്ച ജീവിതം നയിക്കാനും സാധിക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു.
								
															
															
															
															
															








