അൽമരിയ കമ്യൂണിറ്റി ബാങ്ക് ബോർഡ് ഉപദേഷ്ടാവായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദ്

ദുബായ്: അബുദാബി അസ്ഥാനമായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി: അദീബ് അഹമ്മദിനെ അൽ മരിയ കമ്യൂണിറ്റി ബാങ്ക് ബോർഡ് ഉപദേഷ്ടാവായി തിരഞ്ഞെടുത്തു. നിലവിൽ ഇദ്ദേഹം ലോക സാമ്പത്തിക ഫോറത്തിന്റെ ദക്ഷിണേഷ്യൻ റീജനൽ സ്ട്രാറ്റജി ഗ്രൂപ് അംഗവുമാണ്.

ഈ വർഷം ആദ്യം പ്രവർത്തനം ആരംഭിച്ച അൽ മരിയ കമ്യൂണിറ്റി ബാങ്ക് പൂർണമായും സ്മാർട് സേവനങ്ങളാണ്‌ നൽകി വരുന്നത്. യുഎഇയിലെ ആദ്യത്തെ ലൈസൻസുള്ള ഡിജിറ്റൽ ബാങ്കാണ്. യുഎഇ സർക്കാരിന്റെ സ്മാർട് ശൃംഖലയുമായി ബന്ധിപ്പിച്ചു കൂടുതൽ വേഗത്തിലും സുതാര്യമായും സേവനങ്ങൾ നൽകുന്നു. വിവിധ രാജ്യങ്ങളിലായി 238 ശാഖകളുള്ള വിശ്വാസ്യതകൊണ്ട് ജന്മനസു കീഴടക്കിയ സ്ഥാപനമാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്.