മനാമ: രാജ്യത്തിലെ സ്ത്രീ പുരുഷാനുപാതക സൂചികയിൽ സ്ത്രീകളുടെ ഉയർച്ച പ്രകടമാക്കിയ 2019-2020ലെ ദേശീയ റിപ്പോർട്ട് 2017-2018 ലെ അപേക്ഷിച്ച് 65 ശതമാനത്തിൽ നിന്ന് 69 ശതമാനമായി ഉയർന്നതിനെ കൗൺസിൽ സ്പീക്കർ പ്രതിനിധി ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ അഭിനന്ദിച്ചു.
പ്രധാന ദേശീയ വികസന മേഖലകളിലെ സ്ത്രീ പുരുഷ സൂചികയിൽ ഇതേ കാലയളവിൽ സ്ത്രീകളുടെ നിരക്കിൽ 70% മുതൽ 73% വരെ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട് കാണിക്കുന്നു. പല സ്ഥാപനങ്ങളിലെ കണക്കുകളിലും സ്ത്രീകളുടെ പങ്ക് 59% ൽ നിന്ന് 65% ആയി ഉയർന്നതായി വ്യക്തമാകുന്നു.
ബഹ്‌റൈൻ സ്ത്രീകളുടെ പുരോഗതിയെ പിന്തുണയ്ക്കുന്നതിലും അവരുടെ ആവശ്യങ്ങളും പദ്ധതികളും സർക്കാർ ആക്ഷൻ പ്ലാനുകളിൽ ഉൾക്കൊള്ളിക്കുന്നതിനും ബഹ്‌റൈൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും കൗൺസിൽ സ്പീക്കർ നന്ദി പറഞ്ഞു.
ബഹ്‌റൈൻ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിലും സ്ത്രീ ശാക്തീകരണത്തിൽ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലും നിയമനിർമ്മാണങ്ങളുടെ ഫലപ്രാപ്തിയും സ്വാധീനവും അളക്കുന്നതിനും വേണ്ടിയുള്ള റിപ്പോർട്ടിന് കാബിനറ്റിന്റെ പിന്തുണ ലഭിച്ചു. ദേശീയ സാമ്പത്തിക മന്ത്രി അവതരിപ്പിച്ച സുപ്രീം കൗൺസിൽ ഫോർ വിമൻ തയ്യാറാക്കിയ ദേശീയ ലിംഗ ബാലൻസ് റിപ്പോർട്ടിന് (2019-2020) പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അംഗീകാരം നൽകി.
ബഹ്‌റൈൻ സ്ത്രീകളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനും എസ്‌സിഡബ്ല്യുവുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ പ്രയത്നങ്ങളും നിർദ്ദേശങ്ങളും ഈ റിപോർട്ടിന്റെ ഉയർച്ചയിൽ തെളിയുന്നതായും റെപ്രസന്റേറ്റീവ് കൗൺസിൽ സ്പീക്കർ അടിവരയിട്ടു പറഞ്ഞു .