bahrainvartha-official-logo
Search
Close this search box.

ബഹ്​റൈനി കാർഷികചന്ത ഡിസംബറിൽ

farmers market
മനാമ: ബ​ഹ്​​റൈ​നി കാ​ർ​ഷി​ക​വി​ള​ക​ൾ പ​രി​ച​യ​പ്പെ​ടാ​നും വാ​ങ്ങാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന കാ​ർ​ഷി​ക​ച​ന്ത ഡി​സം​ബ​റി​ൽ ന​ട​ക്കും. ഒ​മ്പ​താം ത​വ​ണ​യാ​ണ്​ ബു​ദൈ​യ്യ ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ കാ​ർ​ഷി​ക​ച​ന്ത​ക്ക്​ വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ കാ​ർ​ഷി​ക, സ​മു​ദ്ര​വി​ഭ​വ ഏ​ജ​ൻ​സി​യാ​ണ്​ കാ​ർ​ഷി​ക​ച​ന്ത സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കോ​വി​ഡ്​ -19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ച​ന്ത ന​ട​ന്നി​രു​ന്നി​ല്ല. മേ​ള​യി​ൽ പ​ങ്കെടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ഴ്​​സ​റി ഉ​ട​മ​ക​ൾ​ക്കും ര​ജി​സ്​​ട്രേ​ഷ​നു​ള്ള സ​മ​യ​മാ​ണ് ഇ​പ്പോ​ൾ.

എ​ല്ലാ വ​ർ​ഷ​വും ഡി​സം​ബ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക ച​ന്ത​യി​ൽ ബ​ഹ്​​റൈ​നി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന നി​ര​വ​ധി കാ​ർ​ഷി​ക വി​ള​ക​ൾ വാ​ങ്ങാ​ൻ അ​വ​സ​ര​മു​ണ്ട്. ഇ​ത്ത​വ​ണ കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ചാ​ണ്​ ച​ന്ത സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക പ​ച്ച​ക്ക​റി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കും റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കു​മാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെടു​ക്കാ​ൻ അ​വ​സ​രം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!