അടിയന്തര ആവശ്യങ്ങൾക്ക് ഇന്ത്യയിലെത്തുന്ന
പ്രവാസികൾക്ക് നൽകിയിരുന്ന ഇളവ് ഒഴിവാക്കിയ നടപടി കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഓവർസീസ് എൻ സി പി ആവശ്യപ്പെട്ടു. ഗൾഫിൽ നിന്നു അടിയന്തര ആവശ്യങ്ങൾക്ക് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ നാട്ടിലേക്കു പോകാൻ അനുവദിച്ചിരുന്ന ഇളവാണ് കേന്ദ്രസർക്കാർ നിർത്തലാക്കിയിട്ടുള്ളത്. ഇപ്പോൾ എല്ലാ യാത്രക്കാരും എയർ സുവിധയിൽ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണമെന്നാണ് നിർദേശം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് അടിയന്തരമായി നാട്ടിലേക്കു വരാനിരിക്കുന്നവർക്കു വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കു ന്നതാണ് പുതിയ തീരുമാനം.
നാട്ടിലുള്ള ബന്ധുക്കളുടെ മരണം അടക്കം അത്യാവശ്യങ്ങൾക്കായി യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികൾക്ക് പിസിആർ പരിശോധനയില്ലാതെ യാത്ര ചെയ്യുന്നതിന് നേരത്തേ അനുമതി നൽകിയിരുന്ന ഇളവാണ് കേന്ദ്രസർക്കാർ നിർത്തലാക്കിയത്.
ഇതിനായിഎയർ സുവിധയിൽ ഏർപെടുത്തിയിരുന്ന പ്രത്യേക ഓപ് ഷൻ വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്
വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവർ യാത്രക്ക് മുൻപ് എയർ സുവിധയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനൻറെ നിബന്ധന . വ്യക്തി വിവരങ്ങൾക്ക് പുറമെ 72 മണിക്കൂറിനുള്ളിലെടുത്ത കൊറോണ പരിശോധന ഫലവും അപ്ലോഡ് ചെയ്യണം . എന്നാൽ , അടിയന്തിര ആവശ്യങ്ങൾക്ക് പോകുന്നവർക്ക് എയർ സുവിധയിൽ രജിസ്റ്റർ ചെയ്യേണ്ടിയിരുന്നില്ല.
പകരം , എയർസുവിധയുടെ സെറ്റിൽ എക്സംപ് ഷൻ എന്ന ഭാഗത്ത് മരണ സർട്ടിഫിക്കറ്റ് ഉൾപെടെയുള്ളവ അപ്ലോഡ് ചെയ്താൽ മതിയായിരുന്നു . ഇതാണ് ഒഴിവാക്കിയിരിക്കുന്നത് . വെബ് സൈറ്റിൽ സംശയ നിവാരണ സെക്ഷനിലെ ചോദ്യത്തിന് മറുപടിയായി ‘ എയർ സുവിധയിലെ എക്സംപ്ഷൻ ഫോം നിർത്താലാക്കി ‘ എന്നാണ് നൽകിയിരിക്കുന്നത് . ഇതോടെ , പെട്ടന്നുള്ള ആവശ്യങ്ങൾക്കായി നാട്ടിൽ എത്തേണ്ടവർക്ക് കൊറോണ പരിശോധന നടത്തി ഫലം ലഭിക്കാനായി കാത്തിരിക്കേണ്ട അവസ്ഥ വലിയ തടസ്സങ്ങൾക്ക് കാരണമാകും.
പല രാജ്യങ്ങളിലും പത്ത് മണിക്കൂറിലേറെ വേണം ഫലം ലഭിക്കാൻ . 24 മണിക്കൂർ വരെയാണ് ആശുപത്രി അധികൃതർ പറയുന്ന സമയം . നാട്ടിലെ വിമാനത്താവളങ്ങളിൽ വേറെ പരിശോധന നടത്തുമ്പോഴും വിദേശത്തുനിന്ന് പരിശോധന നടത്തണമെന്ന കടുംപിടിത്തം സർക്കാർ തുടരുന്നത് ശരിയായ നടപടിയല്ല.
ഇപ്രകാരം നാട്ടിലേക്ക് വരുന്ന എല്ലാ പ്രവാസികളും എയർ സുവിധയിൽ റജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ നടപടികൾക്ക് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എമർജൻസി വിഭാഗത്തിൽ വിവരങ്ങൾ നൽകി ഇനി റജിസ്റ്റർ ചെയ്യാനാകില്ല. ആയതിനാൽ കേന്ദ്ര സർക്കാർ
അടിയന്തര ആവശ്യങ്ങൾക്ക് ഇന്ത്യയിലെത്തുന്ന
പ്രവാസികൾക്ക് നൽകിയിരുന്ന ഇളവ് ഒഴിവാക്കിയ നടപടി പിൻവലിച്ച്. പ്രവാസി സമൂഹത്തെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമെന്ന് എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസ് കുവൈറ്റ് , ബഹ്റൈൻ ദേശീയ കമ്മിറ്റി പ്രസിഡണ്ട് എഫ്.എം.ഫൈസല്‍,
ജനറൽ സെക്രട്ടറി രജീഷ് എട്ടുകണ്ടത്തില്‍ ട്രഷറര്‍ ഷൈജു കന്‍പ്രത്ത് എന്നിവര്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.