തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്താൻ പുതിയ നിയമ ഭേദഗതികൾക്കൊരുങ്ങി ബഹ്‌റൈൻ

labours

മനാമ: അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നിർദേശങ്ങൾക്കനുസൃതമായി സാമൂഹ്യ നീതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിലാളി സൗഹൃദമായി പുതിയ തൊഴിൽ പരിഷ്കരണങ്ങൾ നടപ്പിൽ വരുത്താനൊരുങ്ങുകയാണ് ബഹ്‌റൈൻ. സ്വകാര്യമേഖയിലും കൂടുതൽ ഊന്നൽ നൽകി പ്രാബല്യത്തിൽ കൊണ്ടുവരുന്ന പുതിയ തൊഴിൽ പരിഷ്കരണങ്ങളെക്കുറിച്ച് തൊഴിൽ, സാമൂഹ്യവികസന മന്ത്രി ജമീൽ ഹുമൈദൻ വിവരിച്ചു.

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങൾ തടയുന്നതിനും, കൃത്യമായ വേതനം അംഗീകാരമുള്ള ബാങ്ക് വഴി നൽകുന്നതിനും തടസം വരുന്ന സാഹചര്യത്തിൽ നിയമപരമായി പിഴകൾ നിർദേശിക്കുന്നതടക്കമുള്ള ഭേദഗതികൾ, മാർഗനിർദ്ദേശങ്ങൾക്കാണ് ഒരുങ്ങുന്നത്. അറബ് മേഖലയിലെ ഐഎൽഒ ഉദ്യോഗസ്ഥരുമായി നിധാം ഖുഷോഷ് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!