മനാമ: പാർലിമെന്റ് തിരഞ്ഞെടുപ്പിനെ അഭിമുഘീകരിക്കുന്ന വേളയിൽ ബഹ്‌റൈനിലെ ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്കായി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഇന്ന് (6/04/2019) ശനിയാഴ്ച രാത്രി 7.30ന് സഗയ്യ കെ സി എ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രമുഖ വാഗ്മിയുമായ അഡ്വ. ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തുന്നതായിരിക്കും. ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും മറ്റു യൂ ഡി എഫ് നേതാക്കളും സംബന്ധിക്കും. എല്ലാ മതേതര ജനാധിപത്യ വിശ്വാസികളെയും കൺവെൻഷനിലേക്കു ക്ഷണിക്കുന്നതായി യൂ ഡി എഫ് ബഹ്‌റൈൻ നേതാക്കൾ അറിയിച്ചു.