മനാമ: ഉരുകി തീർന്ന പഴയ മെഴുകുതിരികളിൽ നിന്ന് പുതിയവ നിർമ്മിക്കുന്ന പ്രവർത്തനവുമായി ബഹ്‌റൈനിലെ മെഴുകുതിരി ആർട്ടിസ്റ്റും ഡിസൈനറും ആയ മിസ് ഹഖിക്കിയും പരിസ്ഥിതി സംരക്ഷകനായ നാസ്റ ബുഷ്വാനും. റീസൈക്കിൾ മെഴുകുതിരികൾ വിൽക്കുന്നതിലൂടെ ചാരിറ്റി പണം സ്വരൂപിക്കുന്നതിനോടൊപ്പം തന്നെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് ഈ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.
പുതിയ മെഴുകുതിരികൾ പാരഫീൻ വാക്സ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ പെട്രോളിയം ആണ് അടിസ്ഥാനമായിരിക്കുന്നത്. മെഴുകുതിരി വേസ്റ്റ് പരിസ്ഥിതിയെ നശിപ്പിക്കുകയും മൃഗങ്ങൾക്ക് ദോഷകരം ആവുകയും ചെയ്യുന്നു. വലിയ ബഹ്റൈൻ കമ്പനികളുമായി ചേർന്ന് യൂണിവേഴ്സിറ്റികൾ, സ്വകാര്യ സ്കൂളുകൾ, പള്ളികൾ എന്നിവിടങ്ങളിൽ ബോക്സുകൾ സ്ഥാപിച്ച് മെഴുകുതിരി വെസ്റ്റുകൾ ശേഖരിക്കാനാണ് മിസ് ഹഖിക്കി തീരുമാനിച്ചിരിക്കുന്നത്. ജാതി, മത, വർഗ ഭേദമന്യേ ഏവർക്കും തങ്ങളോടപ്പം അണിചേരാമെന്ന് മിസ് ഹഖിക്കി പറഞ്ഞു.