ഒഐസിസി ബഹ്‌റൈൻ പാലക്കാട് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

മനാമ: ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ പാലക്കാട്,ആലത്തൂർ,പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സൽമാനിയയിൽ വെച്ച് നടന്ന ചടങ്ങിൽ പാലക്കാട് ജില്ലയിൽ നിന്നുള്ള നിരവധി പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു.

യൂത്ത്‌ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ മകനുമായ അഡ്വ. ചാണ്ടി ഉമ്മൻ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജോജി ലാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു. തെരഞ്ഞെടുപ്പ് കൺവെൻഷൻ ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. രാഹുൽ ഗാന്ധിയുടെ വരവോടെ ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർ ഏറെ ആവേശത്തിലാണെന്നും ഇരുപത് സീറ്റുകളും കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി തൂത്തു വാരുമെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ അഡ്വ. ചാണ്ടി ഉമ്മൻ പറഞ്ഞു.വയനാട് മണ്ഡലത്തിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം മൂലമുണ്ടായ ആവേശം ദക്ഷിണേന്ത്യയൊന്നാകെ കോൺഗ്രസ്സിനും സഖ്യ കക്ഷികൾക്കും അനുകൂലമായ തരംഗമായി ആഞ്ഞടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും വർഗീയ പ്രചാരണങ്ങൾക്ക് എതിരെ ഇന്ത്യൻ ജനത ജനാധിപത്യത്തിന്റെ വിധി എഴുതും. ബിജെപി വർഗീയത പറയുമ്പോൾ രാഹുൽ പറയുന്നത് രാജ്യത്തിൻറെ പുരോഗതിയെക്കുറിച്ചും രാജ്യത്തെ കർഷകരും സ്ത്രീകളും യുവാക്കളുമടങ്ങുന്ന ജനതയെകുറിച്ചാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ യു.പി.എ ഭരണത്തിലെത്തുമെന്നും ചാണ്ടി ഉമ്മൻ കൂട്ടി ചേർത്തു. പാലക്കാട് ജില്ലയിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി പരമാവധി പ്രവർത്തകരെ നാട്ടിലെത്തിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു. ബഹ്‌റൈനിലെ പാലക്കാട്ടുകാരായ പ്രവാസികളെ സന്ദർശിച്ചു കൊണ്ട് നാട്ടിലുള്ള അവരുടെ കുടുംബത്തിന്റെ വോട്ടുകൾ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്കനുകൂലമാക്കിയെടുക്കാൻ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചു. നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരോടും നിരന്തരം ഫോൺ ചെയ്തു കൊണ്ട് അവരുടെ വോട്ടുകൾ ഉറപ്പാക്കുവാനും കൺവെൻഷൻ തീരുമാനിച്ചു.

ചടങ്ങിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം,ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം,ഗ്ലോബൽ സെക്രട്ടറി കെ.സി ഫിലിപ്പ്,കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ,ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ,അഷ്‌റഫ് മർവ,സെക്രട്ടറിമാരായ മാത്യൂസ് വാളക്കുഴി,ജവാദ് വക്കം,യൂത്ത്‌ വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം,കെഎംസിസി പാലക്കാട് ജില്ല ജനറൽ സെക്രട്ടറി ശറഫുദ്ധീൻ മാരായമംഗലം,ഒഐസിസി നേതാക്കളായ ജസ്റ്റിൻ ജേക്കബ്,ശങ്കരപ്പിള്ള,എബ്രഹാം ശാമുവേൽ,നസീമുദീൻ,രാഘവൻ കരിച്ചേരി,ജമാൽ കുറ്റിക്കാട്ടിൽ,സുരേഷ് പുണ്ടൂർ,സോവിച്ചൻ ചേന്നാട്ടുശേരി,ശംസുദ്ധീൻ പേങ്ങാട്ടിരി,രഞ്ജൻ,ശാക്കിർ തൃത്താല,സുരേഷ് പുണ്ടൂർ,ഹുസ്സൈൻ കൈക്കുളത്ത്‌,റസാഖ് കാഞ്ഞിരക്കടവത്ത്‌,നൗഷാദ്പുതുനഗരം,ആകിഫ് നൂറ,ഷനൂബ് ചെറുതുരുത്തി,ബിവിൻ,അജി പി ജോയ്,അനൂപ് തുടങ്ങിയവർ സംബന്ധിച്ചു.ജില്ല സെക്രട്ടറി ഷാജി ജോർജ് നന്ദി പറഞ്ഞു.