bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പ്രവാസി സാഹിത്യോത്സവ് : സാംസ്കാരിക സമ്മേളനത്തോടെ വെള്ളിയാഴ്ച്ച സമാപിക്കും

jpg_20211118_150557_0000

മനാമ: പന്ത്രണ്ടാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് വെള്ളിയാഴ്ച്ച സാംസ്കാരിക സമ്മേളനത്തോടെ സമാപിക്കും . വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും . എസ് എസ് എഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോക്ടർ ഫാറൂഖ് നഈമി അൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും . സൂഫീ ഗീതം , ഖവാലി , മാപ്പിള പാട്ട് , പ്രസംഗം തുടങ്ങിയ മത്സരങ്ങൾക്ക് പുറമെ ഫാമിലി മാഗസിൻ , കഥ, കവിത, പ്രബന്ധം തുടങ്ങി വിവിധ രചനാ മത്സരങ്ങളടക്കം 50 ഇനങ്ങളിൽ 7 വിഭാഗങ്ങളിലായി ഇരുന്നൂറോളം മത്സരാർത്ഥികൾ ബഹ്‌റൈൻ പ്രവാസി സാഹിത്യോത്സവിൽ മാറ്റുരക്കും .കാലത്ത് 9 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും . രിസാല സ്റ്റഡി സർക്കിളിന്റെ (ആർ എസ് സി ) വിവിധ ഘടകങ്ങളായ യൂനിറ്റ് , സെക്ടർ , സെൻട്രൽ തലങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ വിജയികളാണ് നാഷനൽ പ്രവാസി സാഹിത്യോത്സവിൽ മത്സരിക്കുന്നത് . റിഫ , മുഹറഖ് , മനാമ എന്നീ മൂന്ന് സെൻട്രൽ ടീമുകളാണ് സർഗ കിരീടത്തിന് വേണ്ടിയുള്ള മത്സര കളരിയിലുള്ളത് .

വെർച്യുൽ പ്ലാറ്റ്ഫോമിൽ നടക്കുന്ന പ്രോഗ്രാം RSC BAHRAIN എന്ന യൂട്യൂബ് ചാനലിലൂടെയും ഫേസ് ബുക്ക് പേജിലൂടയും തത്സമയം വീക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട് . പ്രവാസി സാഹിത്യോത്സവിനോടനുബന്ധിച്ച് കലാലയം കഥ, കവിത പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട് . ബഹ്‌റൈനിലെ മലയാളി എഴുത്തുകാരിൽ നിന്നും സൃഷ്ടികൾ ക്ഷണിച്ച് ; അവയിൽ നിന്നും നിശ്ചയിക്കപ്പെട്ട വിദഗ്ദ്ധ ജൂറി തെരഞ്ഞെടുക്കുന്ന സൃഷ്ടികൾക്കാണ് പുരസ്‌കാരം നൽകുക .

ഏഴു മണിക്ക് നടക്കുന്ന പ്രവാസി സാഹിത്യോത്സവിന്റെ സമാപന സംഗമമായ സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ഈ വർഷത്തെ സാഹിത്യോത്സവ് ജേതാക്കളെ ഐ സി എഫ് നാഷനൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫി പ്രഖ്യാപിക്കും . ആർ .എസ് .സി ഗൾഫ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കബീർ ചേളാരി സാഹിത്യോത്സവ് സന്ദേശം കൈമാറും . ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷണ പിള്ള , പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ,അഡ്വക്കേറ്റ് എം സി അബ്ദുൽ കരീം ഹാജി , വി പി കെ അബൂബക്കർ ഹാജി ,രാജു കല്ലുമ്പരം , ജമാൽ വീട്ടൽ , വി പി കെ മുഹമ്മദ് ,അബ്ദു റഹീം സഖാഫി ,അബുല്ല രണ്ടത്താണി ,ഷബീർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിക്കും .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!