bahrainvartha-official-logo
Search
Close this search box.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

received_578079953475060
“പ്രവാസി ക്കൊരു സ്നേഹ തണൽ ” എന്ന പേരിൽ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനും, അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന 15 ദിവസം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ്‌ ജോണി താമരശ്ശേരി അദ്ധ്യക്ഷം വഹിച്ചു. സൽമാനിയ മെഡിക്കൽ കോളേജ് എമർജൻസി തലവനും ക്യാൻസർ കെയർ സൊസൈറ്റി ചെയർമാനുമായ ഡോക്ടർ ചെറിയാൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ മുതിർന്ന പത്ര പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ സോമൻ ബേബി, ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈത്താരത്തു, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഇന്ത്യൻ ക്ലബ്‌ ആക്ടിങ് പ്രസിഡന്റ്‌ സാനി പോൾ, കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, വേൾഡ് മലയാളി കൌൺസിൽ പ്രസിഡന്റ്‌ ഫ്. എം. ഫൈസൽ, പ്രശസ്ത സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ,അനിൽ യു. കെ, ബിജു ജോർജ്, സയെദ്, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്യാരി ലാൽ,കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ചീഫ് കോർഡിനേറ്റർ മനോജ്‌ മയ്യന്നൂർ, ഗോപാലൻ വി. സി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആദ്യ ദിനം തന്നെ 300ൽ പരം ആളുകൾ പങ്കെടുത്ത പരിപാടിയിൽ രാജീവ്‌ തുറയൂർ, ശ്രീജിത്ത്‌ കുറിഞ്ഞാലിയോട്, രമേശ്‌ പയ്യോളി, ബിനിൽ,സത്യൻ കാവിൽ, വിജയൻ കരുമല, ശ്രീജിത്ത്‌ അരീക്കര, ജ്യോജീഷ്, അസീസ് കൊടുവള്ളി, ഷാനവാസ്‌, റംഷാദ്,റോഷിത് അത്തോളി, രാജേഷ്,വിനോദ് അരൂർ എന്നിവർ മെഡിക്കൽ ക്യാമ്പ് നിയന്ത്രിച്ചു. ട്രഷറർ സലീം ചിങ്ങപുരം നന്ദി പ്രകാശിപ്പിച്ചു. നവംബർ 19 മുതൽ ഡിസംബർ 3 വരെ 15 ദിവസം നീണ്ടുനിൽക്കുന്ന മെഡിക്കൽ ക്യാമ്പിൽ ബഹ്‌റൈനിലെ എല്ലാ പ്രവാസികൾക്കും സൗജന്യമായി പേർ രജിസ്റ്റർ ചെയ്തു പങ്കെടുക്കാൻ കഴിയുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!