കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ സ്നേഹസംഗമം 2021 ഡിസംബർ പത്തിനു സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് പാർട്ടി ഹാളിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു, പ്രസിഡന്റ് അനിൽ ഐസക്കിന്റെ അധ്യക്ഷതയിൽ കൂടിയ ആലോചന യോഗത്തിൽ സെക്രട്ടറി രാജേഷ് ചേരാവള്ളി സ്വാഗതം ആശംസിച്ചു,പ്രോഗ്രാമിന്റെ ഇവൻ്റ് കൺവീനർമാരായി വിനീഷ് പ്രഭു, ഷബീർ എന്നിവരെ തിരഞ്ഞെടുത്തു.
കോര്‍ഡിനേറ്ററായി ജയേഷ് താന്നിക്കൽ, മനോജ് ഗോപാലൻ എന്നിവരെ തീരുമാനിച്ചു.
സ്നേഹ സംഗമം 2021 ഉത്ഘാടനം ഡിസംബർ 10 വൈകിട്ട് 6.30 ന് കേരളീയ സമാജം പ്രസിഡന്റ് ശ്രീ. പി.വി.രാധാകൃഷ്ണ പിള്ള നിർവ്വഹിക്കും,വിശിഷ്ട അതിഥികൾ ആയി ഐ സി ആർ എഫ് ചെയർമാൻ ശ്രീ ബാബു രാമചന്ദ്രൻ,ഐമാക്ക് മീഡിയ സിറ്റി ചെയർമാൻ
ഫ്രാൻസിസ് കൈതാരത്,സാമൂഹിക പ്രവർത്തകൻ കെ. ടി. സലീം,മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയും ആയ ഷെമിലി പി ജോൺ എന്നിവർ പങ്കെടുക്കും. കൂട്ടായ്മയിലെ അംഗംങ്ങളുടെ കലാ പരിപാടികളും കരോകെ ഗാനമേളയും, സിനിമാറ്റിക്ക് ഡാൻസ്,വയലിൻ ഫ്യൂഷൻ, മിമിക്സ് പരേഡ് തുടങ്ങിയ കലാവിരുന്നുകളും ഉണ്ടായിരിക്കുന്നതാണ്. ഇക്കഴിഞ്ഞ എസ് എസ് എൽസി, പ്ലസ്റ്റൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് അവാർഡ് ദാനവും ഉണ്ടാകുമെന്ന് പ്രസിഡന്റ് അനിൽ ഐസക്ക്, സെക്രട്ടറി രാജേഷ് ചേരാവള്ളി എന്നിവർ അറിയിച്ചു.