പണമിടപാടുകൾ സുഗമമാക്കാൻ പു​തി​യ പേയ്​മെൻറ്​​ ആ​പ്​ പു​റ​ത്തി​റ​ക്കി ബി.​എ​ഫ്.​സി

bfc pay

മ​നാ​മ: പ​ണ​മി​ട​പാ​ടു​ക​ൾ കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി ബി.​എ​ഫ്.​സി പേയ്​​മെൻറ്​​സ്​ പു​തി​യ മൊ​ബൈ​ൽ ആ​പ്​ പു​റ​ത്തി​റ​ക്കി. ബി.​എ​ഫ്.​സി പേ ​ആ​പ്​ എ​ന്ന പു​തി​യ സം​വി​ധാ​ന​ത്തി​ൽ ഡി​ജി​റ്റ​ൽ വാ​ല​റ്റും​ ഉ​ൾ​പ്പെ​ടു​ത്തി. ഇ​തി​ലെ ഇ ​കെ.​വൈ.​സി സം​വി​ധാ​ന​ത്തി​ലൂ​ടെ എ​ളു​പ്പ​ത്തി​ൽ അ​ക്കൗ​ണ്ട്​ തു​ട​ങ്ങാം. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഇ-​വാ​ല​റ്റി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​നും ശ​മ്പ​ളം നേ​രി​ട്ട്​ സ്വീ​ക​രി​ക്കാ​നും ക​ഴി​യും. വി​ദേ​ശ​ത്തേ​ക്ക്​ പ​ണം അ​യ​ക്കു​ക, വി​വി​ധ ബി​ല്ലു​ക​ൾ അ​ട​ക്കു​ക, വാ​ല​റ്റി​ൽ​നി​ന്ന്​ മ​റ്റൊ​രു വാ​ല​റ്റി​ലേ​ക്ക്​ പ​ണം അ​യ​ക്കു​ക എ​ന്നി​വ​യെ​ല്ലാം അ​നാ​യാ​സം ​ചെ​യ്യാം. ബെ​ന​ഫി​റ്റ്​ പേ ​ആ​പ്, ബെ​ന​ഫി​റ്റ്​ പേ​മെൻറ്​ ഗേ​റ്റ്​​വേ, ബി.​എ​ഫ്.​സി പേ ​വാ​ല​റ്റ്​ എ​ന്നീ മൂ​ന്നു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താം.

കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും എ​സ്.​എം.​ഇ​ക​ൾ​ക്കും ഡി​ജി​റ്റ​ൽ പേ​മെൻറ്​ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​വ​രു​ന്ന സ്ഥാ​പ​ന​മാ​ണ് ബി.​എ​ഫ്‌.​സി ഗ്രൂ​പ്പി​െൻറ ഫി​ൻ​ടെ​ക് വി​ഭാ​ഗ​മാ​യ ബി.​എ​ഫ്‌.​സി പേ​മെൻറ്​. പു​തി​യ ബി.​എ​ഫ്.​സി പേ ​ആ​പ്പി​ലെ ഡി​ജി​റ്റ​ൽ വാ​ല​റ്റ്​ എ​ൽ.​എം.​ആ​ർ.​എ​യു​ടെ വേ​ത​ന സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​താ​ണ്​. അ​ക്കൗ​ണ്ട്​ ഇ​ല്ലാ​ത്ത​വ​ർ​ക്ക്​ സാ​ല​റി അ​ക്കൗ​ണ്ടാ​യി ബി.​എ​ഫ്.​സി പേ ​വാ​ല​റ്റ്​ ഉ​പ​യോ​ഗി​ക്കാം.

ബ​ഹ്‌​റൈ​നി​ലെ ഫി​ൻ‌​ടെ​ക് മേ​ഖ​ല​യി​ലേ​ക്ക്​ മി​ക​ച്ച​തും നൂ​ത​ന​വു​മാ​യ ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം കൊ​ണ്ടു​വ​രു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ബി.​എ​ഫ്.​സി പേ​​മെൻറ്​​സ്​ ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെൻറ്, സ്​​ട്രാ​റ്റ​ജി​ക്​ പാ​ർ​ട്​​ണ​ർ​ഷി​പ്​ ആ​ൻ​ഡ്​​ ഇ​ന്ന​വേ​ഷ​ൻ മേ​ധാ​വി ഡേ​വി​സ്​ ഡി. ​പാ​റ​ക്ക​ൽ പ​റ​ഞ്ഞു. കോ​ർ​പ​റേ​റ്റ്, എ​സ്.​എം.​ഇ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ജീ​വ​ന​ക്കാ​രു​ടെ മൊ​ബൈ​ൽ വാ​ല​റ്റി​ലേ​ക്ക്​ നേ​രി​ട്ട്​ ശ​മ്പ​ളം ന​ൽ​കാ​ൻ ക​ഴി​യും.

ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ലെ ക​മ്പ​നി​യു​ടെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ്​ പു​തി​യ ആ​പ്​ എ​ന്ന്​ ബി.​എ​ഫ്.​സി സി.​ഇ.​ഒ ദീ​പ​ക്​ നാ​യ​ർ പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ സാ​േ​ങ്ക​തി​ക വി​ദ്യ​യി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്താ​നു​ള്ള ക​മ്പ​നി​യു​ടെ താ​ൽ​പ​ര്യ​ത്തി​​െൻറ ഭാ​ഗ​മാ​ണ്​ ഇ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബി.​എ​ഫ്.​സി പേ ​ആ​പ്​ ഗൂ​ഗ്​​ൾ ​േപ്ല ​സ്​​റ്റോ​ർ, ആ​പ്​ സ്​​റ്റോ​ർ, വാ​വേ​യ്​ ആ​പ് ഗാ​ല​റി എ​ന്നി​വ​യി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!