മനാമ: സമസ്ത ബഹ്റൈൻ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സൽമാൻ നൗശാദിന്റെ കരങ്ങളിൽ അറബിക് കാലിയഗ്രാഫിയിലൂടെ വിരിഞ്ഞ വചനങ്ങൾക്ക് സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനത്ത് വെച്ച് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ മൊമന്റൊ നൽകി അനുമോദിച്ചു.
സൽമാൻ തന്നെ പഠിപ്പിച്ച ഗുരുനാഥന് സമ്മാനമായി നൽകിയ ഖുർആനിക വചനമടങ്ങുന്ന കാലിയാഗ്രഫി ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ, ജനറൽ സെക്രടറി വി.കെ.കുഞ്ഞഹമദ് ഹാജി, ട്രഷറർ അബ്ദുൽ വാഹിദ് സാഹിബ്, സ്വദർ മുഅല്ലിം കെ.കെ.അശ്റഫ് അൻവരി, വിദ്യാർത്ഥിയുടെ പിതാവ് നൗശാദ് , സമസ്ത ബഹ്റൈൻ കന്ദ്ര ഏരിയ, ഭാരവാഹികൾ, SKSSF ബഹ്റൈൻ, ഭാരവാഹികൾ, ബഹ്റൈൻ Kmcc കേന്ദ്ര ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.