മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറായി വി. വിഷ്ണു, വൈസ് പ്രസിഡൻറായി രാജീവ് പി. മാത്യു, സെക്രട്ടറിയായി സുഭാഷ് തോമസ്, ട്രഷററായി വർഗീസ് മോടിയിൽ എന്നിവരെ തെരഞ്ഞെടുത്തു. ചാരിറ്റി കോഓഡിനേറ്റർമാർ: ജയേഷ് കുറുപ്പ്, ലിജോ വർഗീസ്, ജെയ്സൺ മാത്യു. ഇന്ത്യൻ ഡിലൈറ്റ്സ് ഹോട്ടലിൽ നടന്ന പൊതുയോഗത്തിൽ രക്ഷാധികാരി സക്കറിയ സാമുവേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഭാഷ് തോമസ് വാർഷിക റിപ്പോർട്ടും ജോ. ട്രഷറർ സിജി തോമസ് കണക്കും അവതരിപ്പിച്ചു. രാജു കല്ലുംപുറം, ബിനു കുന്നന്താനം എന്നിവർ സംസാരിച്ചു. പ്രസിഡൻറ് വിഷ്ണു സ്വാഗതവും വൈസ് പ്രസിഡൻറ് രാജീവ് മാത്യു നന്ദിയും പറഞ്ഞു. അകാലത്തിൽ മരണമടഞ്ഞ തടിയൂർ സ്വദേശി ഷിജു വർഗീസിന് യോഗം ആദരാഞ്ജലി അർപ്പിച്ചു.