മനാമ: റിഫിനിറ്റീവിന്റെ 2021 ഇസ്ലാമിക് ഫിനാൻസ് വികസന സൂചികയുടെ (IFDI 2021) ലോക റാങ്കിംഗിൽ നാലാം സ്ഥാനവും മേനയിൽ ഇസ്ലാമിക് ഫിനാൻസ് വികസനത്തിന് രണ്ടാം സ്ഥാനവും ബഹ്‌റൈൻ നേടി.
ആഗോളതലത്തിൽ ഇസ്‌ലാമിക് ധനകാര്യ നിയന്ത്രണത്തിലും അതിനെക്കുറിച്ചുള്ള ന്യൂസിലും ബഹ്‌റൈൻ ഒന്നാം സ്ഥാനത്താണെന്നാണ് റിപ്പോർട്ട്. 135 രാജ്യങ്ങളിലെ ഭരണം,കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയവ വിശദമായി അവലോകനം ചെയ്‌ത് വ്യവസായ വികസനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പൂർണ്ണ രൂപം ഇസ്‌ലാമിക് ഫിനാൻസ് ഡെവലപ്‌മെന്റ് ഇൻഡിക്കേറ്റർ (ഐഎഫ്‌ഡിഐ) നൽകുന്നു.