അന്താരാഷ്​ട്ര ടൂറിസം രംഗത്ത്​ സാന്നിധ്യം വർധിപ്പിക്കും –മന്ത്രി

മ​നാ​മ: ലോ​ക ടൂ​റി​സം സം​ഘ​ട​ന(​ഡ​ബ്ല്യു ടി ​ഒ)​യി​ലൂ​ടെ അ​ന്താ​രാ​ഷ്​​ട്ര വി​നോ​ദ സ​ഞ്ചാ​ര രം​ഗ​ത്ത്​ സാ​ന്നി​ധ്യ​വും സ്വാ​ധീ​ന​വും വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ബ​ഹ്​​റൈ​ൻ എ​ന്ന്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രി​യും ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ​സ്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യ സാ​യി​ദ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി പ​റ​ഞ്ഞു.

ഐ​ക്യ​രാ​ഷ്​​ട്ര സം​ഘ​ട​ന​യു​ടെ കീ​ഴി​ലു​ള്ള ഡ​ബ്ല്യു ട ​ഒ എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ലി​െൻറ 115ാമ​ത്​ യോ​ഗ​ത്തി​ൽ ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​ഡ്രി​ഡി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ​സ്​ അ​തോ​റി​റ്റി സി ഇ ​ഒ ഡോ ​നാ​സ​ർ ഖ​അ​ദി​യാ​ണ്​ ബ​ഹ്​​റൈ​നെ പ്ര​തി​നി​ധീ​ക​രി​ച്ച്​ യോ​ഗ​ത്തി​ൽ പ​​​ങ്കെ​ടു​ത്ത​ത്. ഓ​പ​റേ​റ്റ​ർ​മാ​രു​മാ​യി സ​ഹ​ക​രി​ച്ചും ആ​ക​ർ​ഷ​ക​മാ​യ അ​ടി​സ്​​ഥാ​ന സൗ​ക​ര്യം ഒ​രു​ക്കി​യും വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പാ​ര​മ്പ​ര്യ​മാ​ണ്​ ബ​ഹ്​​റൈ​നിൻ്റെത്.