bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിലെ സമ്പദ്‌വ്യവസ്ഥ ഏറ്റവും വേഗത്തിൽ വളരുന്നതായി ലോക ബാങ്ക് റിപ്പോർട്ട്

20211202211113biz
മനാമ: ലോക ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ബഹ്‌റൈനിലെ സമ്പദ്‌വ്യവസ്ഥ ഏറ്റവും വേഗത്തിൽ വളരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജിസിസിയിൽ ഇത് 3.5 ശതമാനമാണെന്നും ആറ് രാജ്യങ്ങളിൽ മൊത്തം വളർച്ചാ നിരക്ക് 2.6 ശതമാനമാണെന്നും സൂചിപ്പിക്കുന്നു.

“സുസ്ഥിരമായ വീണ്ടെടുക്കലിനുള്ള അവസരം ഉപയോഗപ്പെടുത്തുന്നു” വെന്ന് ലോകബാങ്ക് ഗൾഫ് ഇക്കണോമിക് അപ്‌ഡേറ്റിന്റെ (GEU) ഏറ്റവും പുതിയ ലക്കത്തിൽ പറയുന്നു. രാജ്യത്തിന്റെ യഥാർത്ഥ ജിഡിപി വളർച്ച അടുത്ത വർഷം 3.2 ശതമാനമായും 2023-ൽ 2.9 ശതമാനമായും കുറയുമെന്നും പ്രവചിക്കുന്നു.

എണ്ണവില ഉയർന്നതും എണ്ണ ഇതര മേഖലകളുടെ വളർച്ചയും 2022 ലേക്കുള്ള ഒപെക് പ്ലസ് നിർബന്ധിത എണ്ണ ഉൽപ്പാദനം കുറക്കുന്നതും രാജ്യത്തെ സമ്പത്ത് വ്യവസ്ഥ വ്യക്തമാക്കുന്നുവെന്ന് ലോക ബാങ്ക്‌ അഭിപ്രായപ്പെടുന്നു. ഉയർന്ന എണ്ണവില ബിസിനസ്സ് മെച്ചപ്പെടുത്തുകയും അധിക നിക്ഷേപം ആകർഷിക്കുകയും ചെയ്യുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!