മലർവാടി മഴവില്ല് മെഗാ ചിത്രരചനാ മത്സരം: കിയോസ്​ക്​ ആരംഭിച്ചു

മനാമ: പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും വളർത്തിയെടുക്കാനായി ഐമാക്​ കൊച്ചിൻ കലാഭവനുമായി ചേർന്ന്​ ഡിസംബർ 17 ന്​ സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് മെഗാചിത്രരചനാ മത്സര രജിസ്ട്രേഷൻ കിയോസ്​ക്​ ആരംഭിച്ചു. ഫ്രന്‍റ്​സ്​ കേന്ദ്ര ഓഫീസിൽ മനാമ ഏരിയ സംഘടിപ്പിച്ച രജിസ്ട്രേഷൻ കിയോസ്​ക്​ ഹംദ ഹാരിസും കൂട്ടുകാരും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. നാലു മുതൽ 12 വയസ്സുവരെയുള്ള വിദ്യാർഥികൾക്കായി കിഡ്​സ്​, സബ്​ജൂനിയർ, ജൂനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മെഗാ ചിത്രരചനാ മത്സരം നടക്കുക. ചടങ്ങിൽ ഫ്രൻറ്സ് മനാമ ഏരിയ പ്രസിഡൻറ് വി. പി.ഫാറൂഖ്​, ഏരിയ സെക്രട്ടറി ടി. കെ സിറാജുദ്ദീൻ മലർവാടി മനാമ ഏരിയ കോഡിനേറ്റർ നൂറ ഷൗക്കത്തലി തുടങ്ങിയവർ സന്നിഹിതരായിരുന്നു. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും 39741432, 35665700, 35087473, 33049574 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.