കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

മനാമ: കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ഷിഫാ അൽ ജസീറ മെഡിക്കൽ സെൻറർമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ഇരുന്നൂറ്റി അൻപതിൽ പരം ആളുകൾക്ക് ഉപകാരപ്രദമായി. പ്രസിഡൻറ് അബ്ദുസ്സലാം എ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി ജോൺ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മനു തറയ്യത്ത് സ്വാഗതവും, പടവ് കൂട്ടായ്മ പ്രസിഡന്റ്‌ സുനിൽ ബാബു, ശിഫ അൽജസീറ പ്രധിനിധി ഷഹഫാദ് എന്നിവർ ആശംസകൾ നേർന്നു. ബ്ലഡ്‌ ഷുഗർ, , യൂറിക് ആസിഡ്, എസ് ജി പി ടി, കൊളസ്ട്രോൾ, ക്രിയാറ്റിൻ, പരിശോധനയും കൂടാതെ ജനറൽ മെഡിസിൻ, ഇന്റെർണൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി എന്നി വിഭാഗത്തിൽ സൗജന്യ പരിശോധനയും ഉണ്ടായിരിന്നത്.കനോലി ഭാരവാഹികളും ,എക്സിക്യൂട്ടീവ് അംഗങ്ങളും,ഷിഫാ ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി.പ്രസിഡൻറ് അബ്ദുസ്സലാം മെഡിക്കൽ ക്യാമ്പ് കോഡിനേറ്റർ ഷബീർ മുക്കൻ എന്നിവർ ശിഫയ്ക്കുള്ള ഉപഹാരം കൈമാറി. ട്രഷറർ തോമസ് വർഗീസ് ചുങ്കത്ത് നന്ദിയും പറഞ്ഞു