മനാമ: ബഹ്റൈൻ 50ാം ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) ഷിഫ അൽ ജസീറ മെഡിക്കൽ സെൻററുമായി സഹകരിച്ച് ഡിസംബർ 16ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ എട്ട് മുതൽ 12 വരെ നടക്കുന്ന ക്യാമ്പിൽ ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, എസ്.ജി.പി.ടി വൈറ്റൽസ്, ബി.പി, ബി.എം.ഐ ടെസ്റ്റുകളുണ്ടാകും. ജനറൽ, ഇേൻറണൽ മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ പരിശോധനയുമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.