ബി.​കെ.​എ​സ്.​എ​ഫ്​ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഡി​സം​ബ​ർ 16ന്

മ​നാ​മ: ബ​ഹ്​​റൈ​ൻ 50ാം ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ബ​ഹ്​​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെൻറ​റു​മാ​യി സ​ഹ​ക​രി​ച്ച്​ ഡി​സം​ബ​ർ 16ന്​ ​മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ എ​ട്ട്​ മു​ത​ൽ 12 വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ ബ്ല​ഡ്​ ഷു​ഗ​ർ, ടോ​ട്ട​ൽ കൊ​ള​സ്​​ട്രോ​ൾ, ക്രി​യാ​റ്റി​നി​ൻ, യൂ​റി​ക്​ ആ​സി​ഡ്, എ​സ്.​ജി.​പി.​ടി വൈ​റ്റ​ൽ​സ്, ബി.​പി, ബി.​എം.​​ഐ ടെ​സ്​​റ്റു​ക​ളു​ണ്ടാ​കും. ജ​ന​റ​ൽ, ഇ​​േ​ൻ​റ​ണ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്​​ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യു​മു​ണ്ടാ​കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.