മനാമ:
ഭാഷ, ദേശ, വർഗ്ഗ വ്യത്യാസമില്ലാത അതിരുകളില്ലാത്ത സേവനം എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ഹോപ്പ് (പ്രതീക്ഷ) ബഹ്റൈൻ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അദ്‌ലിയ സെഗായ ഹോട്ടലിൽ വെച്ചു 10/12/21 നടന്നു.
രക്ഷാധികാരി ഷബീർ മാഹി മുഖ്യ വരണാധികാരിയായ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാബു ചിറമേൽ (പ്രസിഡന്റ്) ഷാജി എളമ്പലായി (വൈസ് പ്രസിഡന്റ്) സിബിൻ സലിം (ജന. സെക്രട്ടറി), ജോഷി നെടുവേലിൽ, മുഹമ്മദ് അൻസാർ (ജോയിന്റ് സെക്രട്ടറിമാർ), ജെറിൻ ഡേവിസ് (ട്രഷറർ), ജയേഷ് കുറുപ്പ് (മീഡിയ കൺവീനർ) എന്നിവർ അടങ്ങിയതാണ് പുതിയ കമ്മിറ്റി.
2015 ൽ പ്രവർത്തനം ആരംഭിച്ച ഹോപ്പ് ബഹ്‌റൈൻ ഇപ്പോൾ പ്രവാസികളുടെ സമൂഹിക സേവന രംഗത്തെ ഒട്ടു മിക്ക വിഷയങ്ങളിലും സജീവമായി ഇടപെട്ടു പ്രവർത്തിക്കുന്നു. ഒരു വയസ്സ് പ്രായമുള്ള അനന്യമോൾക്ക് കഴുത്തിലെ മുഴ ശസ്ത്രക്രിയയിലൂടെ മാറ്റുവാൻ സമാഹരിച്ചു നൽകിയ 1,571 ദിനാർ, കാൻസർ രോഗിയായിരുന്ന കണ്ണൂർ സ്വദേശി അൻസാരി ക്കു നൽകിയ 1,142/- ദിനാർ സഹായം,
തെലുങ്കാന സ്വദേശിയായ ഭോജണ്ണ ചോപ്പാരിക്ക് നൽകിയ 665 ദിനാറിന്റെ സഹായം എന്നിവ ഇവയിൽ ചിലതു മാത്രമാണ്.
ഹോപ്പ് ബഹ്റൈനുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സുമനസ്സുകൾ സിബിൻ സലിം : 33401786, ജയേഷ് കുറുപ്പ് : 39889317, ജോഷി നെടുവേലിൽ: 35356757 എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു