bahrainvartha-official-logo
Search
Close this search box.

ഐ വൈ സി സി 2021 – 22 വർഷത്തെ കമ്മറ്റിയുടെ പ്രവർത്തനോത്ഘാടനവും ദേശീയ കൺവൻഷനും നടന്നു

IMG-20211212-WA0009

മനാമ:

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ.വൈ.സി.സി. ബഹ്‌റൈൻ) 2021 – 2022 കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ദേശീയ കൺവൻഷൻ “യുവധ്വനി ” വിശിഷ്ടാതിഥികളുടെ സാന്നിധ്യം കൊണ്ടും ജന പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. സെഗയ സർദാർ വല്ലഭായ് പട്ടേൽ നഗറിൽ (ബി എം സി ഗ്ലോബൽ ഓഡിറ്റോറിയം) നടന്ന പരിപാടിയിൽ ഐ.വൈ.സി.സി. കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് ജിതിൻ പരിയാരം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് ശ്രീ. കെ.എം ചെറിയാൻ ഉദ്‌ഘാടനം നിർവഹിച്ചു. സാമൂഹിക പ്രവർത്തകൻ ശ്രീ. യു.കെ അനിൽ കുമാർ “മതേതര ഇന്ത്യയും കോൺഗ്രസ്സും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. മുൻ ദേശിയ പ്രസിഡണ്ട് ശ്രീ. ബേസിൽ നെല്ലിമറ്റം ഐ.വൈ.സി.സി.യുടെ നാൾ വഴികളെ പറ്റി വിവരണം നടത്തി.

പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്നുകൊണ്ട് കെ.പി.സി.സി വർക്കിങ് പ്രസിഡണ്ടും, കുണ്ടറ എം.എൽ.എ യുമായ ശ്രീ.പി സി വിഷ്ണുനാഥ്, ഐ.വൈ.സി.സി മുൻ ഭാരവാഹികളായ വിൻസു കൂത്തപ്പള്ളി,ബ്ലെസ്സൺ മാത്യു,ധനേഷ് എം പിള്ള, ഫാസിൽ വട്ടോളി, എബിയോൺ അഗസ്റ്റിൻ, ഷബീർ മുക്കൻ,നിതീഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

2021 -2022 കമ്മറ്റിയിലെ ചാരിറ്റി, സ്പോർട്സ്, ആർട്സ്, മെമ്പർഷിപ്പ്, ഐ ടി & മീഡിയ വിങ്ങുകളുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന പരിപാടികളുടെ ഒദ്യോഗിക പ്രഖ്യാപനങ്ങൾ ചടങ്ങിൽ വച്ചു നടന്നു.

ദേശിയ എക്സിക്യൂട്ടീവ് അംഗം അനീഷ് എബ്രഹാം അവതാരകൻ ആയിരുന്നു. ബഹറിനിൽ പുതിയതായി രൂപം കൊണ്ട കലാ പ്രസ്ഥാനം “മിസോഡാ” യുടെ ലോഗോ പ്രകാശനം ചടങ്ങിൽ വച്ചു നടത്തപ്പെട്ടു.ഇതിലെ കലാകാരൻമാർ അവതരിപ്പിച്ച പരുപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!