മനാമ: ബഹറൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ഒരു വർഷം നീണ്ടുനിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെസിഎ അംഗങ്ങൾക്കായി 3 മാസം നീണ്ടുനിൽക്കുന്ന കലാകായിക മേള ‘കെസിഎ മാഗ്നം ഇമ്പ്രിൻറ് സർഗോത്സവ്’ ഏപ്രിൽ മുതൽ ജൂൺ 2019 വരെ നടത്തുമെന്ന് പ്രസിഡൻറ് ശ്രീ. സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് ജോസഫ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അംഗങ്ങളുടെയും അവരുടെ കുടുംബാങ്ങളുടെയും സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുക, സാഹിത്യം കലാകായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുക, എന്നീ ലക്ഷ്യത്തോടെ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തത്തോടെ ഒരു കുടുംബ അന്തരീക്ഷത്തിൽ ഒത്തൊരുമയോടെ ഈ കലാകായിക മേള നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ മേളയുടെ ഉദ്‌ഘാടനം 2019 ഏപ്രിൽ 11- ന് കെസിഎ അങ്കണത്തിൽ വച്ച് ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രി പ്രിൻസ് നടരാജൻ നിർവഹിക്കുമെന്ന് കെസിഎ ഭാരവാഹികൾ അറിയിച്ചു. വിവിധ ഹൗസുകൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടും.
സർഗോത്സവ് 2019 ൻറെ സുഗമമായ നടത്തിപ്പിനു വേണ്ടി ശ്രീ. ഷിജു ജോൺ (39243381) കൺവീനറും, ശ്രീ. റോയ്. സി. ആൻ്റണി ജോയിൻറ് കൺവീനറുമായുള്ള ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കെ. സി. എ അംഗങ്ങളെ നറുക്കെടുപ്പിലൂടെ, റെഡ് ബുൾ, ഗ്രീൻ ആർമി, ബ്ലൂ ബോക്സേസ്സ്, ഓറഞ്ച് ഹീറോസ്സ് എന്നീ 4 ഹൗസുകളായി തിരിച്ച്, അവയെ യഥാക്രമം രെഞ്ചി മാത്യു, അനിൽ ഐസക്ക്, തോമസ് ജോൺ, കെ ഇ റിച്ചാർഡ് എന്നിവർ നയിക്കുന്നു.
മത്സര ഗ്രൂപ്പ്:
C1: 2012 ഏപ്രിൽ 1നും 2019 മാർച്ച് 31 നും ഇടയിൽ ജനിച്ചവർ
C2: 2007 ഏപ്രിൽ 1 നും 2012 മാർച്ച് 31 നും ഇടയിൽ ജനിച്ചവർ
C3: 2001 ഏപ്രിൽ 1 നും 2007 മാർച്ച് 31 നും ഇടയിൽ ജനിച്ചവർ
L: 2001 ഏപ്രിൽ 1 നു മുൻപ് ജനിച്ച വനിതകൾ
G: 2001 ഏപ്രിൽ 1 നു മുൻപ് ജനിച്ച പുരുഷന്മാർ
വ്യക്തിഗത & ഗ്രൂപ്പ് മത്സര ഇനങ്ങൾ:
സ്കിറ്റ്, നിശ്ചല ദൃശ്യം, കിച്ചൺ മ്യൂസിക് ബാൻഡ്, പാചക മത്സരം, ജനറൽ ക്വിസ്, ബൈബിൾ ക്വിസ്, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, പ്രശ്ചന്ന വേഷം, ഫാഷൻ ഷോ, മിമിക്രി, പ്രസംഗ മത്സരം (ഇംഗ്ലീഷ് & മലയാളം), ആക്ഷൻ സോങ്ങ്, കഥാ രചന (ഇംഗ്ലീഷ് & മലയാളം), കവിതാ രചന (ഇംഗ്ലീഷ്, മലയാളം), കവിതാ പാരായണം (ഇംഗ്ലീഷ് & മലയാളം), ചലച്ചിത്ര ഗാനാലാപനം, ക്രിസ്ത്യൻ ഭക്തി ഗാനം, നാടൻ പാട്ട്, കഥപറച്ചിൽ, ചിത്ര രചന, പെയിന്റിങ്, മെമ്മറി ടെസ്റ്റ്, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ത്രോബോൾ, വടംവലി, കാർഡ് 56, ഓട്ടമത്സരം, റിലേ എന്നിവ മത്സര ഇനങ്ങളിൽ ചിലതാണ്.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക്, സർട്ടിഫിക്കറ്റുകൾ, മെഡലുകൾ, ട്രോഫികൾ, കൂടാതെ മറ്റു വിവിധ പുരസ്കാരങ്ങൾ വിജയികൾക്ക് സമ്മാനിക്കുന്നതാണ്. ഹൗസ്സ് ചാമ്പ്യൻഷിപ്പ് അവാർഡ് – ഏറ്റവും ഉയർന്ന പോയിന്റ് നേടുന്ന ഹൗസിനു നൽകും. ഒന്നും, രണ്ടും സ്ഥാനക്കാർക്ക് “സർഗോത്സവ് എവർ റോളിങ്ങ് ട്രോഫി” സമ്മാനിക്കും.
ഗ്രൂപ്പ് സ്റ്റാർ അവാർഡ്- ഓരോ ഗ്രൂപ്പിലെ വ്യക്തിഗത മത്സരങ്ങളിൽ ഏറ്റവും ഉയർന്ന പോയിന്റ് നേടുന്ന വിജയിക്ക് ഈ അവാർഡ് സമ്മാനിക്കും.
ഖേൽ രത്ന അവാർഡ്- വ്യക്തിഗത കായിക മത്സരത്തിലും, ഗെയിംസിലും ഏറ്റവും ഉയർന്ന പോയിന്റ് നേടുന്ന വിജയിക്ക് ഈ പുരസ്കാരം സമ്മാനിക്കും.
ഇൻസ്പയറിങ് ഫാമിലി അവാർഡ്- ഏറ്റവും ഉയർന്ന പോയിന്റ് നേടുന്ന കുടുംബത്തിന് ഈ അവാർഡ് നൽകുന്നതാണ്.