bahrainvartha-official-logo
Search
Close this search box.

താരപ്പകിട്ടുമായ് മമ്മൂട്ടിയെത്തും, ഒരുമയുടെ ഉത്സവരാവൊരുക്കാൻ ‘ഹാർമോണിയസ് കേരള’ വെള്ളിയാഴ്ച

madhyamam

മനാമ: ഒരുമയുടെ ഉത്സവരാവായ് ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ്​ കേരള’ക്ക് ഇനി നാല് ദിനം മാത്രം. ബഹ്​റൈൻ മലയാളി സമൂഹം ആവേശത്തോടെ കാത്തിരിക്കുന്ന പരിപാടി വെള്ളിയാഴ്​ച വൈകുന്നേരം 6.30 മുതൽ ഈസ ടൗണിലെ ഇന്ത്യൻ സ്​കൂളിൽ നടക്കും.

പരിപാടിയിൽ പ​ങ്കെടുക്കാൻ ആയിരക്കണക്കിന്​ മലയാളികൾ ഇതിനോടകം തന്നെ ടിക്കറ്റ്​ ബുക്ക്​ ചെയ്​തു എന്നതും പ്രത്യേകതയാണ്​. മണിക്കൂറുകൾ നീണ്ട കലാസന്ധ്യ ഉജ്ജ്വലമാക്കാനുള്ള അണിയറ ഒരുക്കമാണ്​ നടന്നുവരുന്നത്​. കലയും സംഗീതവും ഹാസ്യവും എല്ലാം അരങ്ങിലെത്തും. പരിപാടിയുടെ റിഹേഴ്​സൽ തകൃതിയിൽ നടന്നുവരികയാണ്​. അടുക്കും ചിട്ടയാർന്നതുമായ സംഘാടനമായരിക്കും മറ്റൊരു പ്രത്യേകത.

മലയാളത്തി​െൻറ മഹാനടൻ മമ്മൂട്ടിയും ഭാവഗായകൻ പി.ജയചന്ദ്രനുമായിരിക്കും വേദിയുടെ ശ്രദ്ധാകേന്ദ്രം. ഇന്ത്യൻ നടനസ്വരൂപമായ മമ്മൂട്ടിയുടെ ആരാധകർ അദ്ദേഹത്തിനായി ആവേശത്തോടെയാണ്​ കാത്തിരിക്കുന്നത്​. മമ്മൂട്ടി മലയാളി സമൂഹ​ത്തെ അഭിസംബോധന ചെയ്യുകയും തുടർന്ന്​ പി.ജയചന്ദ്രനുമായി സർഗാത്​മക സംഭാഷണം നടത്തുകയും ചെയ്യും. അഭിനയകുലപതിയും ഭാവഗായകനും തമ്മിലുള്ള വേദിയിലെ വർത്തമാനം ഹാർമോണിയസ്​ കേരളയെ വിത്യസ്​തമായ അനുഭവമാക്കും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തിെൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്നത്​. ബഹ്​റൈൻ ഗവൺമെ​ൻറ്​ പ്രതിനിധികളും പ​െങ്കടുക്കും. നടനും ഗായകനുമായ മനോജ്​ കെ.ജയൻ, വി​ധു പ്ര​താ​പ്, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, നി​ഷാ​ദ്, ​േജ്യാ​ത്സ​ന, മീ​നാക്ഷി, ര​ഹ്​​ന, ഉ​ല്ലാ​സ് പ​ന്ത​ളം, ന​സീ​ർ സം​ക്രാ​ന്തി, സു​ശാ​ന്ത് തു​ട​ങ്ങി​യ​വ​രുടെ സാന്നിധ്യം ഹാർമോണിയസ്​ കേരളയുടെ ആസ്വാദനം വേറിട്ടതാക്കുമെന്നാണ്​ വിലയിരുത്തുന്നത്​. ബ​ഹ്റൈ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ഇ​തു​വ​രെ കാ​ണാ​ൻ ക​ഴി​യാ​ത്ത ആ​വേ​ശ​മാ​ണ് ഹാ​ർ​​മോ​ണി​യ​സ് കേ​ര​ള​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്. പ്ര​ചാ​ര​ണ​വും ടി​ക്ക​റ്റ് വി​ൽ​പ​ന​യും അവസാനഘട്ടത്തിലേക്ക്​ കടന്നിരിക്കുകയാണ്​. 330 അം​ഗ​ങ്ങ​ളു​ള്ള സ്വാ​ഗ​ത​സം​ഘ​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ചെ​റു​തും വ​ലു​തു​മാ​യ വി​വി​ധ മ​ല​യാ​ളി പ്ര​വാ​സി സം​ഘ​ട​ന​ക​ളെ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച​ത്. എ​ല്ലാ മ​ല​യാ​ളി സം​ഘ​ട​ന​ക​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വാ​ഗ​ത​സം​ഘം എ​ന്ന​തും ഹാ​ർ​​മോണി​യസ് കേ​ര​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!