മനാമ: ബഹ്റൈനിലെ പ്രമുഖ മീഡിയ സ്ഥാപനമായ ടൈംസ് ഓഫ് ബഹ്റൈന്‍റെ ആഭിമുഖ്യത്തില്‍ അന്‍പതാമത് ദേശീയദിനത്തോട് അനുബന്ധിച്ച് രാജ്യത്തോടുള്ള ആദര സൂചകമായി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച തിരഞ്ഞെടുക്കപ്പെടുന്ന അന്‍പത് വ്യക്തിത്വങ്ങള്‍ക്ക് ‘ടി.ഓ.ബി ഐക്കോൺസ്’ എന്ന പേരിൽ കെ.എച്ച്.കെ മീഡിയ ഗ്രൂപ്പുമായി സഹകരിച്ച് അവാര്‍ഡുകള്‍ നല്‍കി ആദരിക്കുമെന്ന് ടൈംസ് ഓഫ് ബഹ്‌റൈൻ ഫൗണ്ടറും, മാനേജിങ് ഡയറക്ടറുമായ അൻവർ മൊയ്‌ദീൻ പത്ര കുറിപ്പിലൂടെ അറിയിച്ചു.
ബഹ്റൈനിലും ബഹ്റൈന് പുറത്തും ശ്രദ്ധേയമായ സേവനം കാഴ്ച്ചവെച്ച വ്യക്തിൾക്കും, രാജ്യത്തെ സ്വദേശി-വിദേശി വേർതിരിവുകളില്ലാതെ സഹായസഹകരണങ്ങൾ നൽകിയ മന്ത്രാലയങ്ങൾ, ഗവര്‍ണറേറ്റുകള്‍, മുനിസിപ്പാലിറ്റികൾ, പാർലമെൻറ് അംഗങ്ങള്‍ തുടങ്ങി കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച വ്യക്തികള്‍, കമ്പനികൾ, അസോസിയേഷനുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, മാധ്യമസ്ഥാപനങ്ങള്‍, തുടങ്ങി കലാ കായിക സാംസ്കാരിക സേവന മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും, സമൂഹത്തിന് തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയവരെയുമാണ് അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നത്.
അവാർഡിൽ പങ്കുചേരാൻ താല്പര്യമുള്ള വ്യക്തികളും, സ്ഥാപനങ്ങൾളും, ഔദ്യോഗിക സംഘടനകളും timesofbahrain@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലാണ് നോമിനേഷനുകള്‍ അയക്കേണ്ടത്.
ഡിസംബർ 16 മുതലാണ് നോമിനേഷനുകൾ സ്വീകരിച്ചു തുടങ്ങുന്നത്. ജനുവരി 31-നാണ് നോമിനേഷൻ ലഭിക്കേണ്ട അവസാന തിയ്യതി.
ഇ-മെയിൽ അയക്കുന്നവർ പേരും വിലാസവും അതാതു രാജ്യത്തെ ഐഡി നമ്പറും മൊബൈൽ നമ്പറും, നോമിനേഷൻ ചെയ്യപ്പെടുന്ന വ്യക്തികളുടെയോ, സ്ഥാപനങ്ങളുടെയോ പ്രൊഫൈലും, രാജ്യത്തും പുറത്തുമായി നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെയും സേവനങ്ങളുടെയും വിവരണവും, ഫോട്ടോയും അതോടൊപ്പം വീഡിയോ ഉണ്ടെങ്കിൽ അതും ചേർത്താവണം ഇ-മെയില്‍ അയക്കേണ്ടത്.
സ്വദേശികളില്‍ നിന്നും പ്രവാസികളിൽ നിന്നും ലഭിക്കുന്ന നോമിനേഷനുകൾ കൂടാതെ ജൂറി കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നേരിട്ടും തിരഞ്ഞെടുക്കുന്ന അമ്പത് പേരാണ് പുരസ്കാരങ്ങള്‍ക്ക് അര്‍ഹരാകുന്നത്.
അവാർഡ് ജേതാക്കൾക്ക് പ്രത്യേകമായി മെറ്റലിൽ രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും മെഡലുകളും 2022 മാർച്ച് മാസം അവസാനത്തോടെ കോവിഡ് മൂന്നാം തരംഗം മുന്‍നിര്‍ത്തി ബഹ്റൈന്‍ ഗവണ്‍മെന്‍റ് അനുവദിക്കുന്ന കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ബഹ്റൈനിൽ വെച്ച് നടക്കുന്ന പുരസ്കാരദാന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ടൈംസ് ഓഫ് ബഹ്റൈന്‍ മാനേജ്മെന്‍റ് പ്രതിനിധികള്‍ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് TOB സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കാവുന്നതാണ്!