മനാമ: ബംഗ്ലാദേശ് അംബാസഡര്‍ മുഹമ്മദ് നസ്‌റുല്‍ ഇസ്ലാമിന് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ സ്വീകരണം നല്‍കി.
ബഹ്‌റൈന്‍ ദേശീയദിനം, ബംഗ്ലാദേശ് വിജയ ദിനം എന്നീ ആഘോഷങ്ങളുടെ ഭാഗമായി ഷിഫ അല്‍ ജസീറയില്‍ ബംഗ്ലാദേശ് സന്‍ദേശികള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.
ഷിഫ അല്‍ ജസീറ സിഇഒ ഹബീബ് റഹ്മാന്‍, ഡയരക്ടര്‍ ഷബീര്‍ അലി, മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, മുതിര്‍ന്ന ഡോക്ടര്‍മാര്‍, മറ്റു മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ അംബാസഡറെ സ്വീകരിച്ചു. ഡോക്ടര്‍മാരുമായി അദ്ദേഹം ആശയ വിനിമയം നടത്തി.
ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ആരോഗ്യ മേഖലയില്‍ നല്‍കുന്ന സംഭാവനകളെയും മികവുറ്റ ഇടപെടലുകളെയും അദ്ദേഹം പ്രശംസിച്ചു. ബംഗ്ലാദേശ് വിമോചനത്തില്‍ ഇന്ത്യ നല്‍കിയ സംഭാവനകളെയും അദ്ദേഹം ചടങ്ങില്‍ അനുസ്മരിച്ചു. വിജയദിനാഘോഷം അംബാസഡര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ബംഗ്ലാദേശ് യൂത്ത് ക്ലബുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഡോ. ഫര്‍സിയ ഹസന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.