മനാമ : യൂത്ത് ഇന്ത്യ ക്രിക്കറ്റ് ക്ലബ് – വൈ ഐ സി സി ജേഴ്‌സി ലോഞ്ച് ചെയ്തു. ബഹ്‌റൈൻ ദേശീയ ക്രിക്കറ്റ് താരം മലയാളി കൂടിയായ മുഹമ്മദ് നവാസ് കണ്ണിയൻ വൈ ഐ സി സി ക്യാപ്റ്റൻ റിസ്‌വാന് നൽകിയാണ് ജേഴ്‌സി ലോഞ്ചിങ് നടത്തിയത്
വൈ ഐ എഫ് സി ഫുട്ബോൾ ക്ലബിന് പിന്നാലെ യൂത്ത് ഇന്ത്യയുടെ കായിക രംഗത്തേക്കുള്ള സംഭാ വനയാണ് വൈ ഐ സി സി എന്ന് അധ്യക്ഷത വഹിച്ച യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ പറഞ്ഞു
സ്പോൺസർ ഫോർ എസ് കോൺസൾട്ടൻസി പ്രൊപ്രൈറ്റർ സജീബ് കരുവാട്ടിൽ ,ഫ്രണ്ട്‌സ് പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ ,യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി മുർഷാദ് എന്നിവർ സന്നിഹിതരായിരുന്നു . റിസ്‌വാൻ സ്വാഗതവും ക്ലബ് മാനേജർ ജുനൈദ് പി പി സമാപനവും നിർവഹിച്ചു