മനാമ: മനാമ സെൻട്രൽ മാർക്കറ്റിലെ മലയാളികൾക്കുവേണ്ടി പ്രവർത്തിക്കുന്ന മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷെൻറ വാർഷിക പൊതുയോഗം ഗ്രീൻ പാർക്ക് റസ്റ്റാറൻറിൽ നടന്നു. ചന്ദ്രൻ വളയം അധ്യക്ഷത വഹിച്ചു.
അഷ്ക്കർ പൂഴിത്തല പ്രവർത്തന റിപ്പോർട്ടും രാജേഷ് ഉക്രംപാടി വരവ്ചെലവ് കണക്കുകളും അവതരിപ്പിച്ചു അഷറഫ് ചാത്തോത്ത് വരണാധികാരിയായ യോഗത്തിൽ മുഖ്യ രക്ഷാധികാരിയായി ഇബ്രാഹിം എം.എം.എസ്, രക്ഷാധികാരികളായി അഷറഫ് ചത്തോത്ത്, ലത്തീഫ് മരക്കാട്ട്, സി.കെ. മജീദ്, ഹൈദർ ചാവക്കാട്, മെഹബൂബ് കാട്ടിൽപീടിക എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ചന്ദ്രൻ വളയം (പ്രസി.), അസീസ് പേരാമ്പ്ര, അബ്ദു സമദ് കൊല്ലം (വൈസ് പ്രസി.), അഷ്ക്കർ പൂഴിത്തല (സെക്ര.), നൗഷാദ് കണ്ണൂർ, മുഹമ്മദ് കുരുടിമുക്ക് (ജോ. സെക്ര.), സുമേഷ് (ട്രഷ.), ഒ.വി സുബൈർ (മെംബർഷിപ് സെക്ര.). മാർക്കറ്റിലെ മലയാളികൾക്ക് വേണ്ടി നിരവധി ക്ഷേമപദ്ധതികൾക്ക് യോഗം രൂപം നൽകി. അസോസിയേഷനിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ഒ.വി. സുബൈർ (39581930), സി.കെ. മജീദ് (35517903) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.