bahrainvartha-official-logo
Search
Close this search box.

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒന്നാം വാർഷികാഘോഷവും ബഹ്‌റൈൻ ദേശീയദിനാചാരണവും സംഘടിപ്പിച്ചു

IMG-20211219-WA0012

മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ സംഘടനയായ പത്തനംതിട്ട പ്രവാസി അസ്സോസിയേഷന്റെ ഒന്നാം വാർഷികവും അൻപതാമത് ബഹ്‌റൈൻ ദേശീയദിനവും ഡിസംബർ 17 ന് വൈവിധ്യമാർന്ന കലാപരിപാടികളോടെ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹോട്ടലിൽവച്ചു ആഘോഷിച്ചു.

പ്രവാസി ഭാരതീയ സമ്മാൻ അർഹനായ Dr. K.G ബാബുരാജും ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ശ്രി. K.M ചെറിയാനും നിലവിളക്കു കൊളുത്തി പരിപാടിയുടെ ഉദ്‌ഘാടനകർമം നിർവഹിച്ചു.

കുട്ടികളുടെ വിവിധ കലാപരിപാടികൾ, മിമിക്സ് പരേഡ്, മാജിക് ഷോ, വഞ്ചിപ്പാട്ട്, ഗാനമേള തുടങ്ങിയ അനേകം വൈവിധ്യമായ പരിപാടികളോടെ പത്തനംതിട്ടയിലെ കലാകാരൻമാർ അണിനിരന്ന വേദി ഒരു ദൃശ്യവിസ്മയമായിരുന്നു.

പത്തനംതിട്ട ജില്ലയിലെ ബഹ്‌റൈൻ പ്രവാസികളെ ഒരു കുടക്കീഴിൽ അണി നിരത്തുവാൻ അസോസിയേഷനിലൂടെ കഴിയും എന്നും കഷ്ടത അനുഭവിക്കുന്ന ജില്ലയിൽ നിന്നുമുള്ള ബഹ്‌റൈൻ പ്രവാസികൾക്ക് താങ്ങായി പ്രവർത്തിക്കുകയാണ് പത്തനംതിട്ട അസോസിയേഷന്റെ പ്രഥമ കർത്തവ്യം ആണെന്ന് സംഘാടകർ അറിയിച്ചു.

പ്രസിഡന്റ് ശ്രി.വിഷ്ണു വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രി. സുഭാഷ് തോമസ് സ്വാഗതവും, ശ്രി. രാജീവ് നന്ദിയും അറിയിച്ചു. ശ്രി. സഖറിയാ സാമുവേൽ, ശ്രി. വർഗീസ് മോടിയിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഈ അവസരത്തിൽ കാൻസർ രോഗം മൂലം ദുരിതമനുഭവിക്കുന്ന ബഹ്റൈൻ മുൻ പ്രവാസിയായിരുന്ന പത്തനംതിട്ട പ്രമാടം സ്വദേശി ശ്രീമതി വത്സലയ്‌ക്ക്‌ 20,000 രൂപ സഹായധനമായി നൽകുവാൻ സാധിച്ചു.

പത്തനംതിട്ട അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ ശ്രി. സുഭാഷിനെയോ (33780699) ശ്രി.രാജീവിനെയോ (33397994) ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!