മനാമ (ബിഎൻഎ):
ഡെപ്യൂട്ടി കിംഗ്, പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഇന്ന് നിരവധി മുൻനിര മെഡിക്കൽ പ്രൊഫഷണലുകൾക്കും പിന്തുണ നൽകുന്ന സ്ഥാപനങ്ങൾക്കും “ദ പ്രിൻസ് സൽമാൻ ബിൻ ഹമദ് മെഡൽ ഫോർ മെഡിക്കൽ മെറിറ്റ്” നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗുദൈബിയ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് ആദരിച്ചത്. നിരവധി മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും അവാർഡ് സമ്മാനിച്ചു.കോവിഡ് പോരാട്ടത്തിൽ പ്രവർത്തിച്ച മുൻനിര മെഡിക്കൽ പ്രൊഫഷണലുകൾക്കും പിന്തുണയ്ക്കുന്ന സ്ഥാപനങ്ങൾക്കും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.
ആഗോള മഹാമാരിയിലുടനീളം രാജ്യത്തിന്റെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ബഹ്‌റൈന്റെ അസാധാരണ നേട്ടങ്ങൾക്കും സംഭാവനകൾക്കും ഡെപ്യൂട്ടി കിംഗ് നന്ദിയും അഭിനന്ദനവും അറിയിച്ചു. മെഡിക്കൽ പ്രൊഫഷണലുകളെ പ്രതിനിധീകരിച്ച്, ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ലബോറട്ടറികളുടെ മേധാവി ശ്രീമതി അംജദ് ഗാനെം സായിദ് മറുപടി പ്രസംഗം നടത്തി. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് നൽകുന്ന എല്ലാ പിന്തുണയ്ക്കും സായിദ് നന്ദി പറഞ്ഞു. കോവിഡ് പോരാട്ടം ഇനിയും ശക്തമാക്കുമെന്നും അവർ പറഞ്ഞു.