മനാമ:
അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ശാഖ ഓഡിറ്റോറിയത്തിൽ ഡിസംബർ 20 ന് ബഹ്‌റൈന്റെ 50-ാമത് ദേശീയ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. എംപി പാർലമെന്റ് അംഗങ്ങളായ ഇബ്രാഹിം അൽ നഫിഈ, യൂസഫ് ബിൻ അഹമ്മദ് അൽ തവാദി, സൈനബ് അബ്ദുൾ ആമിർ, മുനിസിപ്പൽ പ്രതിനിധി ശ്രീ അഹമ്മദ് അൽ മഖാവി ,കൂടാതെ നിരവധി വിശിഷ്ടാതിഥികളും ചടങ്ങിൽ പ്രസംഗിച്ചു.
സ്വാതന്ത്ര്യത്തിന്റെ വിജയകരമായ 50 വർഷം പൂർത്തിയാക്കിയതിന് എല്ലാവരും കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ അഭിനന്ദിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ സിഇഒ ഡോ ശരത് ചന്ദ്രൻ അതിഥികളെ സ്വാഗതം ചെയ്തു. അൽ ഹിലാലിലെ ബിഡിഎം( ബിസിനസ്സ് ഡെവലപ്മെൻറ് മാനേജർ) ശ്രീ ആസിഫ് മുഹമ്മദ് , അൽ ഹിലാൽ ഗ്രൂപ്പിന്റെ ഫിനാൻസ് മാനേജർ ശ്രീ സഹൽ എന്നിവരും പരിപാടിയുടെ ഭാഗമായിരുന്നു. അൽ ഹിലാൽ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരും ചടങ്ങിൽ പങ്കെടുക്കുകയും ബഹ്‌റൈൻ രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു.