മനാമ:
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്ന ലീഡർ കെ കരുണാകരന്റെ അനുസ്മരണാർത്ഥം ഇത്തവണ കോവിഡ് പ്രതിരോധിക്കാനുള്ള ആരോഗ്യപരിപാലനത്തിനാവശ്വമായ മാസ്ക് അടക്കമുള്ള കിറ്റുകളാണ് തൊഴിലാളികൾക്ക് ലീഡറുടെ നാമത്തിൽ അർപ്പിച്ചത്. ഹിദ്ദിലെ ഷപ്പോർജി പല്ലോൻജി ക്യാമ്പിൽ ഇന്ന് പുലർച്ചെ 5 മണിക്ക് കൂട്ടമത സമൂഹപ്രാർത്ഥനയോടെ തൊഴിലാളികൾക്ക് വിതരണം നടത്തിയത്.
ലീഡർ സ്റ്റഡി സെന്റർ ജിസിസി കോഡിനേറ്ററും സാമൂഹ്യസേവന പ്രവർത്തകനുമായ ശ്രീ ബഷീർ അമ്പലായി ഉൽഘാടനം ചെയ്ത വിതരണത്തിന് ശ്രീ സത്യൻ പേരാമ്പ്ര,സാദത്ത് കരിപ്പാകുളം എന്നിവർ നേതൃത്വം നൽകി.