bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി

IMG-20211223-WA0009
മനാമ:

പ്രവാസ ജീവിതത്തോട് വിട പറഞ്ഞു സ്വദശത്തേക്ക് മടങ്ങുന്ന ബഹ്‌റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ഊർജ്ജസ്സ്വലനായ സാരഥിയും ജീവ കാരുണ്യ മേഖലയിലെ സജീവ പ്രവർത്തകനുമായ സുധീർ ചെറുവാടിക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്ര അയപ്പ് നൽകി.

ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ്, സോഷ്യൽ മീഡിയ കോഡിനേറ്റർ, ഇഖ്‌റഅ ഇസ്ലാമിക് മദ്രസ അദ്ധ്യാപകൻ, സ്പോർട്സ് തുടങ്ങി ഒട്ടേറെ മേഖലകളിൽ മാതൃകാ പരമായ അദ്ദേഹത്തിന്റെ മികവാർന്ന പ്രവർത്തനങ്ങളിലൂടെ ഇസ്ലാഹി സെന്ററിന് ബഹ്‌റൈൻ ഭൂമികയിൽ ഒരുപാട് മുന്നേറാൻ സാധിച്ചിട്ടുണ്ടെന്നു അധ്യക്ഷ ഭാഷണത്തിൽ പ്രസിഡന്റ് ഹംസ മേപ്പാടി അഭിപ്രായപ്പെട്ടു. ചടങ്ങിൽ
ഇസ്ലാഹി സെന്റർ പ്രവർത്തകർ ചേർന്നുകൊണ്ട് മൊമെന്റോ കൈമാറി.

റഫാൻ സിറാജിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി ജനറൽ സെക്രട്ടറി സിറാജ് മേപ്പയൂർ സ്വാഗതം പറഞ്ഞു. സെക്രട്ടറി നൂറുദ്ധീൻ ഷാഫി, റമീസ് പുളിക്കൽ, സഫീർ നരക്കോട്, ഷാജഹാൻ എടത്താനാട്ടുകര, ആഷിഖ്, പ്രസൂൺ, മുന്നാസ്, നൗഫൽ പാലക്കാട്‌, അസ്ഹർ എടത്താനാട്ടുകര, വനിതാ വിങ്‌ കോർഡിനേറ്റർ ഇസ്മത് ജൻസീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുധീർ ചെറുവാടി രചന നിർവഹിച്ച പുതിയ ഗാനം ചടങ്ങിൽ സലാം വളാഞ്ചേരി ആലപിച്ചു. ട്രഷറർ ജൻസീർ നന്ദി പറഞ്ഞു. ഉച്ചക്ക് 2:30ന് തുടങ്ങിയ പരിപാടി 5:30ഓടു കൂടെ അവസാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!