ഒമ്പതാമത് ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റ് തുറന്നു

1640511281749

മനാമ:

ആരോഗ്യകരമായ ഭക്ഷണരീതികൾക്കായി ഈ വർഷത്തെ ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റ് ആഘോഷിക്കുന്നുവെന്ന് വർക്ക്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രി എസ്സാം ബിൻ അബ്ദുല്ല ഖലഫ് പറഞ്ഞു. ‘നമ്മുടെ ഭക്ഷണം നമ്മുടെ ആരോഗ്യം’ എന്നാണ് ഈ വർഷത്തെ തീം. ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന മാർക്കറ്റിന്റെ ഒമ്പതാം പതിപ്പിൽ 37 കർഷകരും നാല് കർഷക കമ്പനികളും പങ്കെടുക്കും.

കൃഷി, സമുദ്രവിഭവങ്ങൾക്കായുള്ള അണ്ടർസെക്രട്ടറി ഇബ്രാഹിം അൽ-ഹവാജ്, നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് (എൻഐഎഡി)ന്റെ ജനറൽ സെക്രട്ടറി ശൈഖ മാരാം ബിൻത് ഈസ അൽ ഖലീഫ എന്നിവരുടെ സാന്നിധ്യത്തിൽ അബ്ദുല്ല ഖലഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബഹ്‌റൈൻ കർഷകരുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്‌ഫോമാണ് ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റ് എന്ന് അദ്ദേഹം പറഞ്ഞു.

ബഹ്റൈൻ കർഷകർക്കുവേണ്ടി ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റ് പുനരാരംഭിച്ചതിൽ എൻഐഎഡി സെക്രട്ടറി ജനറൽ ശൈഖ മാരാം ബിൻത് ഈസ അൽ ഖലീഫ സന്തോഷം പ്രകടിപ്പിച്ചു. കർഷകർ, നഴ്‌സറികൾ, കാർഷിക കമ്പനികൾ എന്നിവർക്ക് പുറമെ കർഷക കുടുംബങ്ങൾക്കായുള്ള ഈത്തപ്പഴത്തിനും തേനിനും പ്രത്യേക വിഭാഗവും ഫാർമേഴ്‌സ് മാർക്കറ്റിന്റെ സവിശേഷതയാണ്. ബഹ്റൈൻറെ കാർഷിക പൈതൃകം വെളിപ്പെടുത്തുന്ന മുൻകാല കാർഷിക യന്ത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. ചരിത്രത്തിലുടനീളം ബഹ്‌റൈനെ ഒരു ഹരിത പറുദീസയും ഈന്തപ്പനകളുടെ രാജ്യവുമാക്കുന്നതിന് സംഭാവന നൽകിയവരെ അഭിനന്ദിച്ച് കൃഷിയുമായി ബന്ധപ്പെട്ട ഒരു ഫോട്ടോ ഗാലറിയും ഉദ്ഘാടനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!