മനാമ: നാഷണൽ പോർട്ടൽ, ഐഡി കാർഡുകൾക്കും സിവിൽ റെക്കോർഡുകൾക്കുമായി 32 ഇ-സേവനങ്ങൾ നൽകുന്നു . ഇത് ഡിജിറ്റൽ പരിവർത്തന ലക്ഷ്യത്തിന്റെ 95% നിറവേറ്റുന്നുവെന്ന് ഇൻഫർമേഷൻ & ഇ-ഗവൺമെന്റ് അതോറിറ്റി (iGA) ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവും ഇലക്ട്രോണിക് ട്രാൻസ്ഫോർമേഷൻ ഡപ്യൂട്ടി സിഇ യുമായ ഡോ. സക്കറിയ അഹമ്മദ് അൽഖാജ പറഞ്ഞു. വീട്ടിലിരുന്ന് തന്നെ ഐഡി കാർഡും സിവിൽ റെക്കോർഡ് ഇ-സേവനങ്ങളും നടപ്പാക്കാമെന്ന് അൽഖാജ പറഞ്ഞു.
ഐഡി കാർഡ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഓൺലൈൻ സേവനങ്ങൾ നൽകാനുള്ള ഐജിഎയുടെ ശ്രമങ്ങൾ , അവയുടെ ഉപയോഗത്തിൽ വർദ്ധനവിന് കാരണമായെന്നും അൽഖാജ പറഞ്ഞു. ഐഡി കാർഡ് സേവനങ്ങളുടെ വ്യാപകമായ ഡിജിറ്റൽ പരിവർത്തനം പേപ്പറിനു പകരം ഡിജിറ്റൽ ഡോക്യുമെന്റുകൾക ഉപയോഗിക്കുന്നതിനും, ചെലവ്, സമയം, പ്രയത്നം എന്നിവയിൽ കുറവുണ്ടാക്കുന്നതിനും കാരണമായി.
പുതിയ ഐ.ഡി കാർഡ് നൽകൽ, നിലവിലുള്ളത് പുതുക്കൽ അല്ലെങ്കിൽ മാറ്റിയെടുക്കൽ, ഗാർഹിക തൊഴിലാളികൾക്കും നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്കുമുള്ള സേവനങ്ങൾ തുടങ്ങിയവയാണ് ശ്രദ്ധേയമായ ഐ.ഡി കാർഡ് ഇ-സേവനങ്ങൾ.