മനാമ: മൂല്യവർധിത നികുതി (വാറ്റ്) 10 ശതമാനമായി വർധിപ്പിച്ചതിന്റെ മറവിൽ സാധനങ്ങൾക്ക് അന്യായമായി വില കൂട്ടുന്നത് തടയാൻ വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയം പരിശോധന കർശനമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ 10 വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു. വാറ്റ് പരിധിയിൽ ഉൾപ്പെടാത്ത സാധനങ്ങൾക്കും വില വർധിപ്പിച്ചെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പലയിടങ്ങളിലും പരിശോധന നടത്തിയത്. അന്യായ വിലവർധന സംബന്ധിച്ച പരാതികൾ 80008001 എന്ന ഹോട്ലൈൻ നമ്പറിലും Inspection@moic.gov.bh എന്ന ഇ-മെയിൽ മുഖേനയും അറിയിക്കാം.